Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു സൗദിയുടെ 11ാം...

ലുലു സൗദിയുടെ 11ാം വാർഷികാഘോഷങ്ങൾക്ക്​ തുടക്കമായി

text_fields
bookmark_border
ലുലു സൗദിയുടെ 11ാം വാർഷികാഘോഷങ്ങൾക്ക്​ തുടക്കമായി
cancel
camera_alt

വാർത്താസമ്മേളനത്തിൽ ലുലു ഡയറക്​ടർ ഷഹീൻ മുഹമ്മദ്​ സംസാരിക്കുന്നു

ദമ്മാം: സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളുടെ 11ാം വാർഷികാഘോഷങ്ങൾക്ക്​ ഞായറാഴ്​ച തുടക്കമായി. 2021 ഫെബ്രുവരി 22വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ ഉപഭോക്താക്കൾക്ക്​ മികച്ച ആനുകൂല്യങ്ങളാണ്​ പ്രഖ്യാപിച്ചിട്ടുള്ളത്​.

വിലക്കുറിവി​െൻറ ഉത്സവം എന്നതാണ്​ ഇത്തവണ വാർഷികാഘോഷം മുന്നോട്ടുവെക്കുന്ന ആകർഷകമായ പ്രഖ്യാപനം. ഈ കാലയളവിൽ 16 മിനികൂപ്പർ കാറുകളാണ്​ സമ്മാനമായി നൽകുന്നത്​. സ്​ത്രീകൾ സ്വന്തമായി വാഹനമോടിക്കാൻ തുടങ്ങിയതോടെ അവരെക്കൂടി പരിഗണിച്ചുകൊണ്ടാണ്​ മിനികൂപ്പർ കാറുകൾ തെരഞ്ഞെടുത്തതെന്നും ലുലു മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ​ പറഞ്ഞു.

കോവിഡ്​ നിബന്ധനകൾ പാലിച്ചാണ്​ ഇത്തവണ ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്​. ഷോപ്പിങ്​​ ആപ്​ ഡൗൺലോഡ്​ ചെയ്​ത്​ രജിസ്​റ്റർ ചെയ്യുന്നവരെയാണ്​ നറുക്കെടുപ്പിൽ പരിഗണിക്കുക. രാജ്യത്തെ നിലവിലെ 17 ശാഖകളിലേയും ഉപഭോക്താക്കളിൽ നിന്നാണ്​ വിജയികളെ തെര​െഞ്ഞടുക്കുന്നത്​. എല്ലാ ആഴ്​ചയിലും നറുക്കെടുപ്പുകൾ നടക്കും. ഓൺ​ൈലൺ ഷോപ്പിങ്ങിനെ പ്രോത്സാഹിപ്പിക്കും. അതി​െൻറ ഭാഗമായി ഓൺലൈൺ ഷോപ്പിങ്ങിന്​ പ്രത്യേക വിലക്കിഴിവ്​ നൽകും. സൗദി ബ്രിട്ടീഷ്​ ബാങ്കി​െൻറ ക്രഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ മിനിമം 500 റിയാലി​െൻറ സാധനങ്ങൾ വാങ്ങുന്നവർക്ക്​ 10 ശതമാനം കിഴിവ്​ ലഭിക്കും. അമേരിക്കൻ എകസ്​പ്രസ്​ കാർഡുകൾ ഉപയോഗിക്കുന്നവർ 500 റിയാലി​െൻറ സാധനങ്ങൾ വാങ്ങിയാൽ 50 റിയാൽ തിരികെ ലഭിക്കും.

ഇലക്​ട്രോണിക്​സ്​, ഹൗസ്​ ഹോൾഡ്​, ഗ്രോസറി തുടങ്ങിയ ഉൽപന്നങ്ങൾക്ക്​ വൻവിലക്കിഴിവ്​ നൽകുന്ന ബ്ലാക്​ ഫ്രൈഡേ ഷോപ്പിങ്​​ വാർഷികാഘോഷങ്ങളുടെ പ്രത്യേക ആകർഷണമായിരിക്കും. സ്​റ്റോർ ഡിസ്​കൗണ്ട്​, ലേല വിൽപന​, മണിക്കൂറുകൾ ഇടവിട്ടുള്ള വിസ്​മയ സമ്മാനം​, എക്​സ്​ചേഞ്ച്​ മേള എന്നിവയും ആഘോഷ പരിപാടികളുടെ ഭാഗമാകും. കോവിഡ്​ കാലത്തും വ്യാപാര മേഖലയിൽ മികവ്​ നിലനിർത്താനും ഉപഭോക്താക്കൾക്ക്​ ഏറ്റവും നല്ല സേവനം ലഭ്യമാക്കാനും തങ്ങൾക്ക്​ കഴിഞ്ഞുവെന്ന്​ വാർത്താസമ്മേളനത്തിൽ ലുലു സൗദി ഡയറക്​ടർ​ ഷഹീൻ മുഹമ്മദ് പറഞ്ഞു.

ജിദ്ദയിലെ ഹംദാനിയ്യ, അൽജാമിഅ, റിയാദിലെ മലസ് എന്നീ പ്രദേശങ്ങളിൽ പണി പൂർത്തിയായി വരുന്ന ശാഖകൾ ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രവർത്തനം ആരംഭിക്കും. ജിദ്ദയിൽ ബലദിൽ ലുലു മാൾ മാർച്ചിൽ തുറന്നു പ്രവർത്തിക്കും. ശറഫിയ്യയിലെ മദീന റോഡിൽ നിർദ്ദിഷ്​ട ലുലു മാൾ ഒമ്പത് മാസങ്ങൾ കൂടി കഴിഞ്ഞേ ആരംഭിക്കുകയുള്ളൂ. വെർച്വൽ വാർത്താസമ്മേളനത്തിൽ ലുലു ഡയറക്​ടർ ഷഹീൻ മുഹമ്മദ്​, ഇൗസ്​റ്റേൺ റീജനൽ ഡയറക്​ടർ അബ്​ദുൽ ബഷീർ, സെൻട്രൽ ​െപ്രാവിൻസ്​ ഡയറക്​ടർ ഹാതീം കോൺട്രാക്​ടർ, വെസ്​റ്റേൺ റീജനൽ ഡയറക്​ടർ റഫീഖ്​​ യാരതിങ്കൾ, എച്ച്.ആർ മാനേജർ യാസീൻ ഹു​ൈസൻ അഹമ്മദ്​ അൽഖഹ്​താനി, മാർക്കറ്റിങ്​​ മാനേജർ അബ്​ദുല്ല ഹംദാൻ സുവൈലം എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu
News Summary - lulu offers
Next Story