Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ലുലു പ്രൈസ് സ്റ്റോം’...

‘ലുലു പ്രൈസ് സ്റ്റോം’ ഓഫർ മാമാങ്കത്തിന് സൗദിയിൽ തുടക്കമാകുന്നു

text_fields
bookmark_border
‘ലുലു പ്രൈസ് സ്റ്റോം’ ഓഫർ മാമാങ്കത്തിന് സൗദിയിൽ തുടക്കമാകുന്നു
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലു​ട​നീ​ള​മു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഫ​ർ വി​ൽ​പ​ന​യാ​യ ‘ലു​ലു പ്രൈ​സ് സ്റ്റോം’ ​ആ​രം​ഭി​ക്കു​ന്നു. ജൂ​ലൈ 29 മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ​യു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഈ ​ഷോ​പ്പി​ങ്​ മാ​മാ​ങ്ക​ത്തി​ൽ 2000ത്തി​ല​ധി​കം ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് വ​ൻ വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം തു​ട​ങ്ങി രാ​ജ്യ​ത്തെ എ​ല്ലാ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​യും ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഈ ​ഓ​ഫ​റു​ക​ൾ ഒ​രേ​സ​മ​യം ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ഞ്ച് റി​യാ​ലി​ന് ര​ണ്ട് ഗു​ലാ​ബ് ജാ​മു​ൻ-​ഐ​സ്ക്രീം കോം​ബോ ല​ഭ്യ​മാ​കു​ന്ന ജ​ന​പ്രി​യ ഓ​ഫ​റു​ക​ൾ മു​ത​ൽ വി​പു​ല​മാ​യ ശ്രേ​ണി​യി​ലു​ള്ള ഡി​സ്‌​കൗ​ണ്ടു​ക​ളാ​ണ് പ്രൈ​സ് സ്റ്റോ​മി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റു​ക​ൾ, ഹോം ​അ​പ്ല​യ​ൻ​സ​സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഹോം ​ഫ​ർ​ണി​ഷി​ങ്​ എ​ന്നി​വ​യ്ക്ക് പു​റ​മെ മെ​ൻ​സ്, ലേ​ഡീ​സ്, കി​ഡ്‌​സ് ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, ഫു​ട്‌​വെ​യ​ർ, ഹാ​ൻ​ഡ്‌​ബാ​ഗു​ക​ൾ, സ്റ്റൈ​ൽ ആ​ക്‌​സ​സ​റീ​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും സാ​ധ​ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ ഡീ​ലു​ക​ളി​ൽ സ്വ​ന്ത​മാ​ക്കാം. ലു​ലു​വി​െൻറ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സീ​സ​ണി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഓ​ഫ​ർ വി​ൽ​പ്പ​ന​യാ​ണി​തെ​ന്നും, നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ കാ​റ്റ​ഗ​റി​ക​ളി​ലും മി​ക​ച്ച ഇ​ള​വു​ക​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സൗ​ദി ലു​ലു ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് വ്യ​ക്ത​മാ​ക്കി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ഗ​മ​മാ​യി ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​തി​നാ​യി വി​പു​ല​മാ​യ ഇ​ൻ​സ്‌​റ്റാ​ൾ​മെൻറ്, ഫി​ൻ​ടെ​ക് പെ​യ്‌​മെൻറ്​ സൗ​ക​ര്യ​ങ്ങ​ളും ലു​ലു ഒ​രു​ക്കി​യി​ട്ടു​ണ്ട്. റി​യാ​ദ് ബാ​ങ്ക്, അ​റ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്, എ​സ്.​എ​ൻ.​ബി, സൗ​ദി അ​വ്വ​ൽ ബാ​ങ്ക്, എ​മി​റേ​റ്റ്സ് എ​ൻ.​ബി.​ഡി, അ​ൽ രാ​ജ്ഹി ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളു​ടെ കാ​ർ​ഡു​ക​ൾ വ​ഴി പൂ​ജ്യം ശ​ത​മാ​നം പ​ലി​ശ​ര​ഹി​ത ഇ​ൻ​സ്‌​റ്റാ​ൾ​മെൻറ്​ പ്ലാ​നു​ക​ൾ ല​ഭ്യ​മാ​ണ്. പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് പ്ര​മോ​ഷ​നു​ക​ൾ​ക്കും ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ൾ​ക്കും പു​റ​മെ, ടാ​ബി, ത​മാ​ര എ​ന്നീ സേ​വ​ന​ങ്ങ​ൾ വ​ഴി സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ൾ വാ​ങ്ങി തു​ക പി​ന്നീ​ട് ത​വ​ണ​ക​ളാ​യി അ​ട​ച്ചു​തീ​ർ​ക്കാ​നു​ള്ള ‘ബ​യ്​ നൗ, ​പേ ലേ​റ്റ​ർ’ സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ ഷോ​പ്പി​ങ്​ ന​ട​ത്താ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluOffergulfSaudi Arabia
News Summary - ‘ലുലു പ്രൈസ് സ്റ്റോം’ ഓഫർ മാമാങ്കത്തിന് സൗദിയിൽ തുടക്കമാകുന്നു
Next Story