Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ലുലു ‘മിനിട്സ്...

സൗദിയിൽ ലുലു ‘മിനിട്സ് 2.0’ അതിവേഗ ഷോപ്പിങ് സേവനത്തിന് തുടക്കം; ഉദ്ഘാടനം എം.എ. യൂസഫലി നിർവഹിച്ചു

text_fields
bookmark_border
സൗദിയിൽ ലുലു ‘മിനിട്സ് 2.0’ അതിവേഗ ഷോപ്പിങ് സേവനത്തിന് തുടക്കം; ഉദ്ഘാടനം എം.എ. യൂസഫലി നിർവഹിച്ചു
cancel

റിയാദ്: സൗദി അറേബ്യയിലെ ഓൺലൈൻ ഷോപ്പിങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിെൻറ അതിവേഗ സേവനമായ ‘ലുലു മിനിട്സ് 2.0’ അവതരിപ്പിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദ്യ ഡിജിറ്റൽ ഓർഡർ സ്വീകരിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള മാനേജ്‌മെൻറ് പ്രതിനിധികളും പങ്കെടുത്തു. നൂതന ഡിജിറ്റൽ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസും സമന്വയിപ്പിച്ചുകൊണ്ടുള്ള സ്മാർട്ട് ഷോപ്പിങ് സേവനമാണ് ലുലു മിനിട്സിലൂടെ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.

ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ വിരൽതുമ്പിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ഇതിെൻറ ലക്ഷ്യം. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സുരക്ഷിതമായ പേയ്‌മെൻറ് രീതികൾ, ഓട്ടോമേഷൻ, വേഗത്തിലുള്ള പർച്ചേസിങ് എന്നിവയിലൂടെ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം, ഹാഇൽ, തബൂഖ്, യാംബു, ഖമീസ് മുശൈത്ത്, ത്വാഇഫ്, അൽ അഹ്സ, ഹഫർ അൽ ബാതിൻ, ജുബൈൽ എന്നിവിടങ്ങളിലെ 45 ലുലു സ്റ്റോറുകൾ വഴിയാണ് ഈ ഓൺലൈൻ സേവനം ലഭ്യമാകുക. നവീകരിച്ച ആപ്പിലൂടെ സേവനങ്ങൾ ഇരട്ടി വേഗത്തിൽ എത്തിക്കാൻ ‘മിനിട്സ് 2.0’ സഹായിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യാനുസരണം ഡെലിവറി സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. കൂടാതെ, എഐ സഹായത്തോടെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

പുതിയ സേവനം ഉപയോഗിക്കുന്നവർക്ക് ആകർഷകമായ കൂപ്പൺ ഓഫറുകളും വിലക്കിഴിവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിൽ 10 മുതൽ 200 റിയാൽ വരെ ഇളവ് ലഭിക്കുന്നതാണ് ഓഫറുകൾ. ഗിഫ്റ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒന്നിലധികം ഓർഡറുകളിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഉപഭോക്തൃ സൗഹൃദമായ ഉപയോഗ രീതിയും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ കൈകളിലെത്തുന്ന സംവിധാനവുമാണ് ലുലു മിനിട്സിനെ വേറിട്ടു നിർത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsluluMA YousafaliSaudi Arabian News
News Summary - Lulu 'Minutes 2.0' high-speed shopping service launched in Saudi Arabia; Inauguration M.A. Yousafali performed
Next Story