Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ പുതിയ ലുലു...

ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു; സൗദിയിൽ 27 ലുലു ഹൈപ്പർമാർക്കറ്റുകളായി

text_fields
bookmark_border
ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു; സൗദിയിൽ 27 ലുലു ഹൈപ്പർമാർക്കറ്റുകളായി
cancel
camera_alt

ജിദ്ദയിലെ അൽ റവാബിയിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ ജിദ്ദ, മക്ക പ്രവിശ്യ മേയർ സാലിഹ്‌ അൽ തുർക്കി ഉദ്‌ഘാടനം ചെയ്യുന്നു.

ജിദ്ദ: ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് അൽ റവാബിയിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദ, മക്ക പ്രവിശ്യ മേയർ സാലിഹ്‌ അൽ തുർക്കി ഉദ്‌ഘാടനം നിർവഹിച്ചു. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ റമേസ് എം. അൽഗാലിബ് സ്റ്റോർ ഉദ്ഘാടനവും നിർവഹിച്ചു. ജിദ്ദ മേഖലയിലെ ഏഴാമത്തെയും സൗദിയിലെ 27 മത്തെയും ആഗോള തലത്തിൽ 233 മത്തെയും ഹൈപ്പർമാർക്കറ്റാണിത്.

ജിദ്ദ അൽ റവാബിയിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ്.

1,68,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. സൗദിയിൽ വളരുന്നതും ഉത്പ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെങ്കടൽ മത്സ്യം, പ്രാദേശികമായി വളർത്തുന്ന ആട്ടിൻകുട്ടികളുടെ മാംസം, സൗദി കാപ്പി, സൗദിയിൽ വളർത്തുന്ന മാമ്പഴങ്ങൾ എന്നിവ പുതിയ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. സൗദി വനിതാ പാചകക്കാരുടെ പാചക കഴിവുകൾ പ്രദർശിപ്പിക്കുന്ന എക്കാലത്തെയും ജനപ്രിയമായ ലുലു ഹോട്ട് ഫുഡ് സെക്ഷനാണ് ഹൈപ്പർമാർക്കറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ വനിതാ പാചകക്കാർ സൗദിയിലെ പ്രാദേശിക രുചികരമായ ഭക്ഷണങ്ങളുടെ ഒരു നിര തയ്യാറാക്കും. ഇത് സൗദി സ്ത്രീകളുടെ ശാക്തീകരണത്തിന്റെ ഭാഗമാണ്. പ്രത്യേകം തയ്യാറാക്കിയ സൗദി കോഫി സ്റ്റാളിൽ സൗദിയിൽ വളർത്തിയ കാപ്പിക്കുരു വിൽപ്പന, സാമ്പിളുകൾ, രാജ്യത്തിന്റെ കാപ്പി പാരമ്പര്യങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

427 കാറുകൾക്കായി പ്രത്യേക പാർക്കിംഗ് സ്ഥലവും ഗ്രീൻ ചെക്ക് ഔട്ട്, ഇ-റസീപ്റ്റ് സൗകര്യം തുടങ്ങി ഉപഭോക്താക്കൾക്ക് ഷോപ്പിങ് എളുപ്പമാക്കുന്നതിനുള്ള എല്ലാ സവിശേഷതകളും ഹൈപ്പർ മാർക്കറ്റിലുണ്ട്. പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഈ ബിൽ സംവിധാനവും പുതിയ ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.


ഉദ്ഘാടനത്തിന് ശേഷം അതിഥികൾ ലുലു ഹൈപ്പർമാർക്കറ്റ്ചുറ്റികാണുന്നു

ഉദ്‌ഘാടനത്തോടനുബന്ധിച്ചു 'വിൻ എ ഡ്രീം ഹോം' ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. ഇതിൽ വിജയിയാവുന്നവർക്ക് ഒരു അപ്പാർട്ട്‌മെന്റും കൂടാതെ 30 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 5,000 റിയാൽ വിലയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകൾ ഉൾപ്പടെ അരലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും. ജിദ്ദ മേഖലയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ സമ്മാനപദ്ധതി ഉണ്ടായിരിക്കും.

ജിദ്ദ അൽ റവാബിയിലേയും പരിസര പ്രദേശങ്ങളിലുമുള്ളവർക്കായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുമുള്ള ഒരു ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കോവിഡ് കാലത്തെ വെല്ലുവിളികൾ സൗദി ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. സൗദിയിൽ ഇനിയും 19 പദ്ധതികൾ കൂടി ആസൂത്രണം ചെയ്തുവരുന്നു. മക്ക, മദീന ഉൾപ്പെടെ ഈ വർഷാവസാനത്തോടെ അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ആരംഭിക്കും. ഇത് കൂടാതെ ഈ കോമേഴ്സ് പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. സൗദി അറേബ്യയുടെ ഭരണാധികാരികൾ തങ്ങളുടെ യുവാക്കളെ ശാക്തീകരിക്കാനും കാർഷിക, വ്യാപാരം, പ്രാദേശിക ഭക്ഷണം തുടങ്ങിയ പുതിയ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഇത് പൗരന്മാർക്ക് അവരുടെ രാജ്യത്ത് സ്വത്വബോധവും അഭിമാനവും നൽകുന്നു. ഇതിനെ പിന്തുണയ്ക്കാൻ ലുലു ഗ്രൂപ്പ് സാധ്യമായതെല്ലാം ചെയ്യുമെന്നും സൗദിയിലെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദി ഭരണകൂടം എന്നിവർക്ക് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.

സൗദിയിലെ പുരോഗതിയുടെയും വികസനത്തിന്റെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായി, 1,000 സ്ത്രീകളുൾപ്പെടെ ലുലുവിൽ നിലവിൽ 3,200 ലധികം സ്വദേശി പൗരന്മാർ ജോലി ചെയ്യുന്നു. ഭാവിയിലെ വളർച്ചയ്ക്കും പരിശീലനത്തിനും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാൻ ഈ വർഷം അവസാനത്തോടെ 4,000 സ്വദേശികൾക്കും 2023 അവസാനത്തോടെ 5,000 പേർക്കും ജോലി നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലുലു മാനേജ്‌മെന്റ് അറിയിച്ചു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്റഫ് അലി, സി.ഇ.ഒ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഫ് മുഹമ്മദ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - Lulu market opened in Jeddah
Next Story