ലുലു - മലർവാടി സ്വാതന്ത്ര്യദിനാഘോഷം
text_fieldsറിയാദിൽ ലുലു - മലർവാടി സംയുക്ത സ്വാതന്ത്ര്യദിനാഘോഷത്തിൽ കുട്ടികൾക്കായി നടന്ന പെൻസിൽ ഡ്രോയിങ്,
കളറിംഗ് മത്സരങ്ങൾ
റിയാദ്: മലർവാടി ബാലസംഘവും ലുലു ഹൈപർമാർക്കറ്റും സംയുക്തമായി സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലസ് ലുലുമാളിൽ നടന്ന പരിപാടിയിൽ 100 ലധികം കുട്ടികൾ പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തിൽ അരങ്ങേറിയ പെന്‍സില്‍ ഡ്രോയിങ് മത്സരത്തിൽ ലിബ ഷെസാൻ ഒന്നാം സ്ഥാനവും ദിൽകഷ് നൗഷാദ് രണ്ടാം സ്ഥാനവും നതാഷാ സഞ്ജീവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ക്രയോണ്‍സ് കളറിങ് മത്സരത്തിൽ ഒന്നാം സ്ഥാനം അൽഫോൻസ ഗ്രെസും രണ്ടാം സ്ഥാനം ഷിഫാ മെഹ്റിനും മൂന്നാം സ്ഥാനം അയ്ലിൻ നാസിദും കരസ്ഥമാക്കി. ലുലു ഫ്ലോർ മാനേജർ സിദ്ദിഖ്, സൂപ്പർവൈസർ മുഹ്സിൻ, മലർവാടി രക്ഷാധികാരി സിദ്ദിക്ക് ബിൻ ജമാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അരങ്ങേറിയ വിവിധ കലാപരിപാടികൾക്ക് അഫ്നിദ അഷ്ഫാഖ്, അൻഷ ജവാദ്, സബ്ന ലത്തീഫ്, റംസിയ അസ്ലം, പ്രസിത, മുഹസിന തുടങ്ങിയവർ നേതൃത്വം നൽകി. മലർവാടി കോഓർഡിനേറ്റർ സാജിദ് അലി, ഫൈസൽ കൊല്ലം, ഹിഷാം പൊന്നാനി, ആബിദ്, നിസാർ വാണിയമ്പലം, അഫാൻ, മുനീബ് കൊയിലാണ്ടി, നാസർ ആലുവ, അബ്ദുറഹ്മാൻ മോണ്ടു, ശുക്കൂർ പൂക്കയിൽ, സലീം ബാബു തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ നിരവധി പേര് പങ്കെടുത്തു. വിദാദ് റഷീദ് പരിപാടിയുടെ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

