Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ലുലു 'ബിഗ്...

സൗദിയിൽ ലുലു 'ബിഗ് ബാങ്' ഓഫറുകൾക്ക് തുടക്കം

text_fields
bookmark_border
സൗദിയിൽ ലുലു ബിഗ് ബാങ് ഓഫറുകൾക്ക് തുടക്കം
cancel

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ വർഷത്തെ ഏറ്റവും വലിയ ടെക് ഷോപ്പിങ്​ മാമാങ്കമായ ‘ബിഗ് ബാങ്’ നോൺസ്​റ്റോപ് ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 27 മുതൽ മെയ് രണ്ട്​ വരെയുള്ള ആറ് ദിവസങ്ങളിലാണ് ഉപഭോക്താക്കൾക്ക് ആകർഷകമായ ഈ വിലക്കിഴിവുകൾ ലഭ്യമാകുന്നത്. റിയാദ് മുറബ്ബയിലെ അവന്യുമാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടൻ ധ്യാൻ ശ്രീനിവാസൻ ബിഗ് ബാങ് ഓഫറുകളുടെ ലോഗോ പ്രകാശനം നിർവഹിച്ചു.

മൊബൈലുകൾ, ഗെയിമിങ്​ കൺസോളുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, ടിവികൾ, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്കുകൾ തുടങ്ങി വൈവിധ്യമാർന്ന ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്കും സെർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആക്സസറികൾക്കും വിപണിയിലെ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ ഹോം അപ്ലയൻസുകൾക്കും വൻ വിലക്കിഴിവ് ലഭിക്കും. നിലവിൽ നടന്നുവരുന്ന ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിനൊപ്പം ബിഗ് ബാങ് ഓഫറുകൾ കൂടി എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ഷോപ്പിങ്​ ആഘോഷം ഇരട്ടിയാകും.

ഷോപ്പിംഗ് കൂടുതൽ ലളിതമാക്കുന്നതിനായി ടാബി, തമാര, ഫ്ലെക്സി തുടങ്ങിയ ഈസി പേയ്മെൻറ്​ സൗകര്യങ്ങളും ബാങ്ക് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പ്രത്യേക ഓഫറുകളും ലുലു നൽകുന്നുണ്ട്. ഈ ഷോപ്പിങ്​ സീസണിലെ ഏറ്റവും വലിയ ടെക് പ്രമോഷനാണ് ബിഗ് ബാങ്ങിലൂടെ ലുലു തുടക്കം കുറിക്കുന്നതെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു.

ലോകനിലവാരമുള്ള ഉൽപ്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchesSaudi ArabiaLulu HypermarketLulu offersDhyan Srinivasan
News Summary - LuLu launches 'Big Bang' offers in Saudi Arabia
Next Story