ലുലുവിൽ 96 മണിക്കൂർ നീളുന്ന ‘റമദാൻ ക്രസൻറ്’ ഓഫറുകൾക്ക് തുടക്കം
text_fieldsലുലു ഹൈപ്പർമാർറ്റുകളിലെ 96 മണിക്കൂർ ‘റമദാൻ ക്രസൻറ്’ ഓഫറുകൾ നടി ഭാവന
ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: പുണ്യമാസത്തെ വരവേൽക്കാൻ സൗദി അറേബ്യയിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ 96 മണിക്കൂർ നീളുന്ന സവിശേഷ ‘റമദാൻ ക്രസൻറ്’ ഓഫറുകൾക്ക് തുടക്കമായി. മലയാളികളുടെ പ്രിയ നടി ഭാവനയാണ് ഓഫറുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. തന്റെ പുതിയ ചിത്രമായ ‘അനോമി’യുടെ പ്രമോഷന്റെ ഭാഗമായി റിയാദിലെത്തിയ താരം ലുലു ഹൈപ്പർമാർക്കറ്റിലെ വിവിധ ഓഫർ കാറ്റഗറികളും സന്ദർശിച്ചു. ഫെബ്രുവരി 15 മുതൽ 18 വരെ നാല് ദിവസങ്ങളിലായാണ് ഈ മെഗാ സെയിൽ. ഗ്രോസറി, ഫാഷൻ, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉപഭോക്താക്കൾക്ക് വൻ വിലക്കിഴിവ് ലഭ്യമാകും. പുണ്യമാസത്തിന് മുന്നോടിയായി ഓരോ കുടുംബത്തിനും ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലാഭകരമായി വാങ്ങാൻ അവസരമൊരുക്കുകയാണ് ലുലു.
റമദാൻ ഒരുക്കങ്ങൾക്കായുള്ള അരി, എണ്ണ, പാൽപൊടി, തേയില, പഞ്ചസാര, ധാന്യങ്ങൾ, ചിക്കൻ സ്റ്റോക്ക്, ഈത്തപ്പഴം, പാസ്ത, ജ്യൂസ് ഉൽപന്നങ്ങൾ എന്നിവക്കു പുറമെ റെഡി-ടു-പ്രിപ്പയർ ഫുഡ്സ്, ഡെസർട്ടുകൾ, ചീസുകൾ, കോൾഡ് കട്സ് എന്നിവക്കും പ്രത്യേക ഇളവുകളുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കായി ഷുഗർ ഫ്രീ ഉൽപന്നങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക ഭക്ഷണവിഭവങ്ങളും ഓഫറിൽ ഉൾപ്പെടുന്നു.
ഗ്രോസറി ഉൽപന്നങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, ഫുട്വെയർ, ലേഡീസ് ബാഗുകൾ, ഔട്ട്ഡോർ ആക്സസറീസ് തുടങ്ങിയവയും ഈ ദിവസങ്ങളിൽ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. സൗദിയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

