Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലു​ലു കി​ങ്ഡം ഷെ​ഫ്...

ലു​ലു കി​ങ്ഡം ഷെ​ഫ് പാ​ച​ക മ​ത്സ​രം: ജി​ദ്ദ മേ​ഖ​ല​യി​ൽ സ​ജ്‌​ന യൂ​നു​സി​ന് ഒ​ന്നാം​സ്ഥാ​നം

text_fields
bookmark_border
ലു​ലു കി​ങ്ഡം ഷെ​ഫ് പാ​ച​ക മ​ത്സ​രം: ജി​ദ്ദ മേ​ഖ​ല​യി​ൽ സ​ജ്‌​ന യൂ​നു​സി​ന് ഒ​ന്നാം​സ്ഥാ​നം
cancel
camera_alt

ലു​ലു കി​ങ്ഡം ഷെ​ഫ് പാ​ച​ക മ​ത്സ​രം ജി​ദ്ദ മേ​ഖ​ല വി​ജ​യി​ക​ൾ ഷെ​ഫ് സു​രേ​ഷ് പി​ള്ള​ക്കും ലു​ലു മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം

ജി​ദ്ദ: ലോ​ക ഭ​ക്ഷ്യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സൗ​ദി​യി​ൽ സം​ഘ​ടി​പ്പി​ച്ച 'ലു​ലു കി​ങ്ഡം ഷെ​ഫ് പാ​ച​ക മ​ത്സ​ര'​ത്തി​ന്റെ ഒ​ന്നാം എ​ഡി​ഷ​ൻ ജി​ദ്ദ മേ​ഖ​ല വി​ജ​യി​യാ​യി സ​ജ്‌​ന യൂ​നു​സ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​മീ​ർ ഫ​വാ​സി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ മ​ത്സ്യ​വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ഫ്ര​ഞ്ച് റെ​സി​പ്പി​യാ​യ 'റോ​ള​ഡ്' ഇ​ന​ത്തെ കേ​ര​ള​ത്ത​നി​മ​യി​ലേ​ക്ക് മാ​റ്റി 'പ്രോ​ൺ​സ് ടാ​പ്പി​യോ​ക്ക റോ​ള​ഡ്' എ​ന്ന പേ​രി​ൽ നാ​ട​ൻ ക​പ്പ​ക്ക​ക​ത്ത്​ ചെ​മ്മീ​ൻ നി​റ​ച്ചു​ണ്ടാ​ക്കി ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ത്ത പ്ര​ത്യേ​ക വി​ഭ​വ​മാ​ണ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ സ​ജ്‌​ന യൂ​നു​സ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ജി​ദ്ദ​യി​ൽ വീ​ട്ട​മ്മ​യാ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ ജി​ദ്ദ​യി​ൽ ന​ട​ന്ന വി​വി​ധ പാ​ച​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യി​ട്ടു​ണ്ട്.

'ഫ്യൂ​ഷ​ൻ ദാ​ബ് ചി​ങ്കി​രി' എ​ന്ന ബം​ഗാ​ൾ ഭ​ക്ഷ്യ​യി​ന​ത്തെ കേ​ര​ളീ​യ രീ​തി​യി​ൽ ഒ​രു​ക്കി​യ ആ​സി​ഫ സു​ബ്ഹാ​ൻ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി. ഇ​ള​നീ​ർ കാ​മ്പും വെ​ള്ള​വും തേ​ങ്ങാ​പ്പാ​ലും ചേ​ർ​ത്തു​ണ്ടാ​ക്കി​യ പ്ര​ത്യേ​ക വി​ഭ​വ​ത്തി​ൽ ചെ​മ്മീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത് ഇ​ള​നീ​ർ തേ​ങ്ങ​ക്ക​ക​ത്തു വെ​ച്ച് ബേ​ക്കി​ങ് ചെ​യ്തെ​ടു​ത്ത വി​ഭ​വ​മാ​യി​രു​ന്നു ഇ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ ആ​സി​ഫ സു​ബ്ഹാ​ൻ ജി​ദ്ദ​യി​ൽ വീ​ട്ട​മ്മ​യാ​ണ്. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി ഖൈ​റു​ന്നി​സ അം​റു മ​ത്സ​ര​ത്തി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി. ചെ​മ്മീ​നും മു​രി​ങ്ങാ​ക്കാ​യ​യും ചേ​ർ​ത്തു​ണ്ടാ​ക്കി​യ ക​റി, ആ​വോ​ലി പൊ​ള്ളി​ച്ച​ത് എ​ന്നി​വ പ്ര​ത്യേ​ക രീ​തി​യി​ലു​ണ്ടാ​ക്കി​യ നാ​ട​ൻ​വി​ഭ​വ​മാ​ണ് ഇ​വ​ർ​ക്ക് മൂ​ന്നാം സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്ത​ത്.

ലു​ലു കി​ങ്ഡം ഷെ​ഫ് പാ​ച​ക മ​ത്സ​രം ജി​ദ്ദ മേ​ഖ​ലയിൽ പങ്കെടുത്ത 20 മത്സരാർത്ഥികൾ ഷെ​ഫ് സു​രേ​ഷ് പി​ള്ള​ക്കൊപ്പം

ഗ​ൾ​ഫ് മാ​ധ്യ​മ​വു​മാ​യി സ​ഹ​ക​രി​ച്ച് ലു​ലു ന​ട​ത്തി​യ പാ​ച​ക മ​ത്സ​ര​ത്തി​ൽ ജി​ദ്ദ മേ​ഖ​ല​യി​ൽ​നി​ന്നും ല​ഭി​ച്ച 100ഓ​ളം എ​ൻ​ട്രി​ക​ളി​ൽ​നി​ന്നും പ്ര​ത്യേ​കം തി​ര​ഞ്ഞെ​ടു​ത്ത 20 പേ​രാ​ണ് ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​ത്. ലോ​ക​പ്ര​ശ​സ്ത ഷെ​ഫ് സു​രേ​ഷ് പി​ള്ള വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​താ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ​ത​ന്നെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷെ​ഫ് സു​രേ​ഷ് പി​ള്ള​യു​ടെ മാ​സ്റ്റ​ർ പീ​സ് ഇ​ന​മാ​യ മ​ത്സ്യം തേ​ങ്ങാ​പ്പാ​ലൊ​ഴി​ച്ച് പാ​ച​കം ചെ​യ്യു​ന്ന പ്ര​ത്യേ​ക വി​ഭ​വ​മാ​യ 'ഫി​ഷ് നി​ർ​വാ​ണ' ത​ത്സ​മ​യം അ​ദ്ദേ​ഹം വേ​ദി​യി​ൽ​വെ​ച്ച് പാ​കം ചെ​യ്തെ​ടു​ത്ത് അ​തി​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത് പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി. സ​ദ​സ്സി​ന് ത​ത്സ​മ​യം ഷെ​ഫി​നോ​ട് സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​രം വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഷെ​ഫ് സു​രേ​ഷ് പി​ള്ള നി​ർ​വ​ഹി​ച്ചു. ലു​ലു വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി, റീ​ജ​ന​ൽ മാ​നേ​ജ​ർ റി​ൽ​സ് മു​സ്ത​ഫ, ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഹീം, അ​മീ​ർ ഫ​വാ​സ്, ബ്രാ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ന​സ് ഹ​നീ​ഫ, ഫ്ര​ന്‍റ്​​ലൈ​ൻ മാ​നേ​ജ​ർ ഖാ​ലി​ദ് അ​ൽ​ഗാം​ദി, സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലു​ലു കി​ങ്ഡം ഷെ​ഫ് പാ​ച​ക മ​ത്സ​രം ജി​ദ്ദ മേ​ഖ​ല മെഗാ ഷോയിൽ നിന്ന്

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. സ​ലീ​ന മു​സാ​ഫി​ർ ചി​ട്ട​പ്പെ​ടു​ത്തി​യ രാ​ജ​സ്ഥാ​നി, ബോ​ളി​വു​ഡ് നൃ​ത്ത​ങ്ങ​ളും ടീം ​വേ​ൾ​ഡ് മ​ല​യാ​ളി ഹോം ​ഷെ​ഫ്, ടീം ​മ​ല​ർ​വാ​ടി, ടീം ​ഋ​തൂ​സ് എ​ന്നി​വ​രു​ടെ വി​വി​ധ നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി. ആ​ശ ഷി​ജു, സോ​ഫി​യ സു​നി​ൽ, ലു​ലു സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ ഖ​മ​റു​ദ്ദീ​ൻ, നൗ​ഫ​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റ​യ്യാ​ൻ മൂ​സ, ഡോ. ​ആ​ലി​യ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. കാ​ണി​ക​ൾ​ക്കാ​യി ഇ​ൻ​സ്റ്റ​ന്‍റ് ക്വി​സ് മ​ത്സ​ര​വും സ​മ്മാ​ന വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ജി​ദ്ദ അ​മീ​ർ ഫ​വാ​സ്‌ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ർ, 'ഗ​ൾ​ഫ് മാ​ധ്യ​മം' ജി​ദ്ദ ടീം ​എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Food Festival
News Summary - lulu kingdom chef finale
Next Story