ലുലുവിൽ ഇന്ത്യ ഫെസ്റ്റിന് തുടക്കം
text_fieldsലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകളിൽ ഇന്ത്യ ഫെസ്റ്റ് ആരംഭിച്ചപ്പോൾ
റിയാദ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ വ്യാപാര മേളക്ക് ലുലു ഹൈപർമാർക്കറ്റിെൻറ സൗദി അറേബ്യയിലെ ശാഖകളിൽ തുടക്കമായി. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഫെസ്റ്റ് ആരംഭിച്ചത്.
ഈ മാസം 18 വരെയുള്ള ഫെസ്റ്റില്‍ ഇന്ത്യയിലെ ഭക്ഷ്യവൈവിധ്യങ്ങളടക്കമുള്ള ഉല്പന്നങ്ങള് ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ലുലുവിെൻറ നേരിട്ടുള്ള വിതരണക്കാരുമായി സഹകരിച്ച് 2000ത്തോളം ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറ്റവും നല്ല പുതിയ വിഭവങ്ങള്‍ നല്‍കാനാവും. ഭൂമിശാസ്ത്രപരമായി സൗദിയുമായി അടുത്ത പ്രദേശമെന്ന നിലയില്‍ എല്ലാ ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളും സാധാരണയായി ലുലുവില്‍ ലഭിക്കാറുള്ളതാണ്. ഇതിന് പുറമെ സ്നാക്സ്, സ്റ്റേഷനറി, മൊബൈല്‍ ഫോണ്‍, യുണിഫോം, ഷൂ, ബാഗ് തുടങ്ങിയവക്കെല്ലാം മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

