Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ലുലു ഹൈപർ മാര്‍ക്കറ്റിന്റെ 13ാം വാര്‍ഷികം

text_fields
bookmark_border
15 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ലുലു ഹൈപർ മാര്‍ക്കറ്റിന്റെ 13ാം വാര്‍ഷികം
cancel
camera_alt

സൗ​ദി​യി​ലെ ലു​ലു ഹൈ​പ​ർ മാ​ര്‍ക്ക​റ്റി​ന്റെ 13ാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​പ്പോ​ൾ

റിയാദ്: 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപർ മാര്‍ക്കറ്റുകള്‍ 13ാം വാര്‍ഷികം ആഘോഷിക്കുന്നു.നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ 'ലുലു സൂപ്പര്‍ഫെസ്റ്റ് 2022' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ നറുക്കെടുപ്പുകളും വിനോദപരിപാടികളും സംഘടിപ്പിക്കും. നറുക്കെടുപ്പില്‍ വിജയിക്കുന്ന 14 പേര്‍ക്ക് 14 ഫോര്‍ഡ് ടെറിട്ടറി എസ്.യു.വി കാറുകള്‍ സമ്മാനമായി നല്‍കും.

13ാം വാർഷികോപഹാരമായി നിശ്ചയിച്ച 13 കാറുകളുടെ കൂടെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ ഐതിഹാസിക വിജയം നേടിയ ആഹ്ലാദത്തില്‍ ഒരു കാര്‍ കൂടി വര്‍ധിപ്പിച്ചാണ് നറുക്കെടുപ്പിൽ വിജയിക്കുന്ന 14 പേർക്ക് നല്‍കുക. പുറമെ 1300 ഫ്രീ ട്രോളികളും 100 സ്വര്‍ണനാണയങ്ങളും 15 വിമാനടിക്കറ്റുകളും സമ്മാനമായി നല്‍കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കാ​ർ സ​മ്മാ​ന​പ​ദ്ധ​തി​യു​ടെ പ്ര​കാ​ശ​നം

ഏറ്റവും അടുത്ത ലുലു ഹൈപർ മാര്‍ക്കറ്റിലെത്തി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഷോപ്പിങ്ങിനുശേഷം അവര്‍ക്ക് പ്രത്യേക കോഡ് ലഭിക്കും. ഈ കോഡ് ഷോപ്പുകളില്‍ പ്രദര്‍ശിപ്പിച്ച ക്യു.ആർ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആഘോഷകാലത്ത് പ്രത്യേക വിലക്കിഴിവും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് അനുവദിക്കും.

വാർഷികാഘോഷ പരിപാടികൾ റിയാദിലെ തുമാമയിൽ നടന്നു. ആകാശത്ത് ഗ്ലൈഡറുകള്‍ വട്ടമിട്ട് പറന്ന പശ്ചാത്തലത്തിൽ, ലുലുവിന്റെ വിതരണക്കാരുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരുടെയും സാന്നിധ്യത്തില്‍ നടന്ന പരിപാടിയിൽ ആഘോഷവേളക്കായി ഒരുക്കിയ സമ്മാനങ്ങള്‍ പ്രകാശനം ചെയ്തു.

തങ്ങളുടെ വിജയഗാഥയുടെ ഉജ്ജ്വല ഉദാഹരണമാണ് സൗദി ലുലുവെന്നും ഇക്കാര്യത്തില്‍ ടീമിനോടും ഉപഭോക്താക്കളോടും വിതരണക്കാരോടും കടപ്പെട്ടിരിക്കുന്നുവെന്നും കൂടുതല്‍ ഉയരങ്ങളിലേക്കുള്ള യാത്ര തുടരാനുള്ള മികച്ച അവസരമാണിതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ലുലു ഹൈപർ മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമ്മാം, തബൂക്ക്, അൽഅഹ്സ, ജുബൈല്‍, ഹാഇല്‍, സൈഹാത്ത്, അല്‍ഖര്‍ജ്, നിയോം തുടങ്ങി സൗദി അറേബ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 49 ഹൈപർ മാര്‍ക്കറ്റുകള്‍, സൂപർ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ ലുലുവിനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu Hypermarket's 13th Anniversary with 15 Lakh Riyals in Prizes
Next Story