Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right15 ലക്ഷം റിയാലിന്റെ...

15 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ 13-ാം വാര്‍ഷികം

text_fields
bookmark_border
15 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ 13-ാം വാര്‍ഷികം
cancel
camera_alt

സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ 13-ാം വാര്‍ഷികാഘോഷ പരിപാടികൾക്ക് തുടക്കമായപ്പോൾ

റിയാദ്: പതിനഞ്ചു ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ 13-ാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ 'ലുലു സൂപര്‍ഫെസ്റ്റ് 2022' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ നറുക്കെടുപ്പുകളും വിനോദ പരിപാടികളും സംഘടിപ്പിക്കും.

നറുക്കെടുപ്പില്‍ വിജയിക്കുന്ന 14 പേര്‍ക്ക് 14 ഫോര്‍ഡ് ടെറിട്ടറി എസ്.യു.വി കാറുകള്‍ സമ്മാനമായി നല്‍കും. 13-ാം വാർഷികോപഹാരമായി നിശ്ചയിച്ച 13 കാറുകളുടെ കൂടെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ ഐതിഹാസിക വിജയം നേടിയ ആഹ്ലാദത്തില്‍ ഒരു കാര്‍ കൂടി വര്‍ധിപ്പിച്ചാണ് നറുക്കെടുപ്പിൽ വിജയിക്കുന്ന 14 പേർക്ക് നല്‍കുക. അതിന് പുറമെ 1300 ഫ്രീ ട്രോളികളും 100 സ്വര്‍ണനാണയങ്ങളും 15 വിമാനടിക്കറ്റുകളും സമ്മാനമായി നല്‍കും.

ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ കാർ സമ്മാന പദ്ധതിയുടെ പ്രകാശനം

ഏറ്റവും അടുത്ത ലുലു ഹൈപര്‍മാര്‍ക്കറ്റിലെത്തി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഷോപ്പിങ്ങിന് ശേഷം അവര്‍ക്ക് പ്രത്യേക കോഡ് ലഭിക്കും. ഈ കോഡ് ഷോപ്പുകളില്‍ പ്രദര്‍ശിപ്പിച്ച ക്യൂആർ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആഘോഷ കാലത്ത് പ്രത്യേക വിലക്കിഴിവും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് അനുവദിക്കുന്നതാണ്.

വാർഷികാഘോഷ പരിപാടികൾ റിയാദിലെ തുമാമയിൽ നടന്നു. ആകാശത്ത് ഗ്ലൈഡറുകള്‍ വട്ടമിട്ട് പറന്ന പശ്ചാത്തലത്തിൽ, ലുലുവിന്റെ വിതരണക്കാരുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരുടെയും സാന്നിധ്യത്തില്‍ നടന്ന പരിപാടിയിൽ ആഘോഷവേളക്കായി ഒരുക്കിയ സമ്മാനങ്ങള്‍ പ്രകാശനം ചെയ്തു.

ഞങ്ങളുടെ വിജയഗാഥയുടെ ഉജ്ജ്വല ഉദാഹരണമാണ് സൗദി ലുലുവെന്നും ഇക്കാര്യത്തില്‍ ഞങ്ങളുടെ ടീമിനോടും ഉപഭോക്താക്കളോടും വിതരണക്കാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും കൂടുതല്‍ ഉയരങ്ങളിലേക്കുള്ള യാത തുടരാനുള്ള മികച്ച അവസരമാണിതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമ്മാം, തബൂക്ക്, അൽഅഹ്സ, ജുബൈല്‍, ഹാഇല്‍, സൈഹാത്ത്, അല്‍ഖര്‍ജ്, നിയോം തുടങ്ങി സൗദി അറേബ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 49 ഹൈപര്‍മാര്‍ക്കറ്റുകള്‍, സൂപര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ ലുലുവിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversaryLulu Hypermarketprizes
News Summary - Lulu Hypermarket's 13th anniversary with 15 lakh Riyals in prizes
Next Story