10, 20 ഒാഫറുമായി സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളൊരുങ്ങി
text_fieldsറിയാദ്: പത്ത്, ഇരുപത് എന്നീ അക്കങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ ഒരുങ്ങി ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകൾ. ഉപഭോക്താക്കൾക്കായി ലുലു സൗദി അറേബ്യയിലെ മുഴുവൻ ശാഖകളിലും എല്ലാ അവശ്യസാധനങ്ങൾക്കും 10,20 റിയാൽ എന്ന ആകർഷക വിലയിലാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗത്തിലും അവശ്യ സാധനങ്ങൾ 10, 20 റിയാൽ വിലയിൽ ഏറ്റവും ഗുണമേന്മ ഉറപ്പുവരുത്തി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ വർഷത്തെ സൗദി അറേബ്യയിലെ ഏറ്റവും മികച്ച വ്യാപാര ശൃംഖലയായി തെരഞ്ഞെടുക്കപ്പെട്ട ലുലു ഗ്രൂപ്പ് മാേനജ്മെൻറ് അറിയിച്ചു. കഴിഞ്ഞ തവണ ജങ്ങൾക്കായി നടത്തിയ 10, 20 ഓഫർ വൻ വിജയമായിരുന്നു. ഇത്തവണയും 10,20 ഓഫറിൽ ആവശ്യ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാവുമെന്നും, ഉപേഭാക്താക്കളിൽ നിന്ന് നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.