Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസമ്മാനങ്ങളും...

സമ്മാനങ്ങളും ആനുകൂല്യങ്ങളുമാ‍യി റമദാനെ വരവേൽക്കാനൊരുങ്ങി ലുലു ഹൈപർമാർക്കറ്റ്

text_fields
bookmark_border
സമ്മാനങ്ങളും ആനുകൂല്യങ്ങളുമാ‍യി റമദാനെ വരവേൽക്കാനൊരുങ്ങി ലുലു ഹൈപർമാർക്കറ്റ്
cancel

റിയാദ്: വിശുദ്ധ മാസത്തിന്‍റെ ചൈതന്യം ഉൾക്കൊണ്ട് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കി സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ പ്രത്യേക റമദാൻ ഷോപ്പിങ് മേളക്ക് തുടക്കം.

‘ഫ്രീസർ ടു ഫ്രയർ’ വിഭാഗത്തിൽ പാചകം ചെയ്യാൻ പാകത്തിലുള്ള സമോസ, കിബ്ബെ ഉൾപ്പടെ അവശ്യമായ എല്ലാ സാധനങ്ങളും ഉൾപ്പെടുത്തി സൗകര്യപ്രദമായി തയാറാക്കിയ റമദാൻ കിറ്റ്, റമദാൻ വിഭവങ്ങളൊരുക്കാൻ പാകത്തിന് വെട്ടിയൊരുക്കിയ ഇറച്ചിയും പച്ചക്കറികളും പഴവർഗങ്ങളും, തണുപ്പിച്ച പുതുമ മാറാത്ത ജ്യൂസുകൾ, ഡെസർട്ടുകൾ, പാകപ്പെടുത്തിയ ചീസ്, തണുപ്പിച്ച അതിന്‍റെ കഷണങ്ങൾ, കുട്ടികൾക്കുള്ള വിഭവങ്ങൾ, വെജിറ്റേറിയൻ, ഓർഗാനിക്, കീറ്റോ ഭക്ഷണരീതികൾക്ക് അനുയോജ്യമായ ഡയറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ ലുലു ശാഖകളിൽ ലഭ്യമാണ്.

കൂടാതെ, കുടുംബങ്ങൾക്കായി ആശ്ചര്യജനകമായ റമദാൻ സമ്മാനങ്ങളും ഇഫ്താർ, സുഹൂർ (അത്താഴം) കിറ്റുകൾക്കായി റമദാൻ ആശയത്തിലൊരുക്കിയ പ്രീപെയ്ഡ് കാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 15 റിയാൽ മുതൽ 150 റിയാൽ വരെ വിവിധ നിരക്കിൽ ലഭ്യമാവുന്ന ഈ കാർഡുകൾ സമ്മാനമായി നൽകാൻ അനുയോജ്യമായതാണ്. ഇതിന് പുറമെ 50 റിയാൽ മുതൽ 500 റിയാൽ വരെ നിരക്കിൽ വർണശബളവും മൂല്യവത്തായതുമായ ലുലു ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്.

റമദാൻ കുടുംബക്കാരുടെയും അതിഥികളുടെയും ഒത്തൊരുമിക്കലിന്‍റെ വേള കൂടിയായതിനാൽ വീടുകൾ അതിന് അനുസരിച്ച് ഒരുക്കാൻ ആവശ്യമായ വീട്ടുപകരണങ്ങൾ, ശുചീകരണ ഉപകരണങ്ങൾ, ഹോം ലിനൻ, വൈറ്റ് ഗുഡ്‌സ് തുടങ്ങിയ വസ്തുക്കൾക്ക് അതിശയകരമായ ഡീലുകളും ലുലു വാഗ്ദാനം ചെയ്യുന്നു.

സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് ലുലു ‘ഗുഡ്‌നെസ് ഓഫ് ഗിവിങ്’ കാമ്പയിനും പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായ കുടുംബങ്ങൾക്ക് ഇഫ്താറിനും ശേഷവും കഴിക്കാനാവശ്യമായ ചൂടാറാത്ത ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങൾ അടങ്ങിയ ബോക്സുകൾ വിതരണം ചെയ്യാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കി. 99 റിയാൽ വിലയുള്ളതാണ് ഈ ബോക്സ്. ഉപഭോക്താക്കൾക്ക് ലുലു ക്യാഷ് കൗണ്ടറുകളിൽ 15 റിയാൽ സംഭാവന ചെയ്ത് ഈ കാരുണ്യപ്രവൃത്തിയിൽ പങ്കുചേരാം. സൗദി ഫുഡ് ബാങ്കിന്‍റെ സഹകരണത്തോടെ പാവപ്പെട്ടവർക്ക് ചാരിറ്റി ഗ്രൂപ്പുകൾ വഴി ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യും.

കൂടാതെ ‘മനാഫിത് സൗദിയ’ പോലുള്ള വിവിധ ചാരിറ്റി സംഘങ്ങൾ വഴി അർഹരായ ആളുകൾക്ക് ചെറിയ പെരുന്നാളിന്‍റെ തുടക്കത്തിൽ തന്നെ ഫിത്വ്ർ സക്കാത്ത് വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ റമദാൻ പാരമ്പര്യമനുസരിച്ച് മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ട് നിറയുന്ന ഉത്സവമായ ‘ഗിർജിയൻ’ കുട്ടികൾക്കായി സംഘടിപ്പിക്കും. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ റമദാൻ മാസത്തിൽ അവർക്ക് മികച്ച വിലയിൽ ഏറ്റവും മികവുറ്റ ഉൽപന്നങ്ങൾ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെന്നും ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarketRamadan
News Summary - Lulu Hypermarket is ready to welcome Ramadan
Next Story