95-ാമത് സൗദി ദേശീയ ദിനത്തിൽ ഏറ്റവും വലിയ കുനാഫ കട്ടിംഗ് നടത്തി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsറിയാദ്: 95-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഏറ്റവും വലിയ കുനാഫ കട്ടിംഗ് സംഘടിപ്പിച്ചു. സൗദി അറേബ്യയുടെ സമ്പന്നമായ പാരമ്പര്യത്തോടും ദേശീയ ഐക്യത്തോടുമുള്ള ആദരസൂചകമായാണ് പരിപാടി നടത്തിയത്. ദേശീയ ദിനമായ സെപ്റ്റംബർ 23 ന് ചൊവ്വാഴ്ച, വൈകീട്ട് ഏഴിന് മുറബ്ബയിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഷോപ്പിലാണ് കുനാഫ കേക്ക് കട്ടിങ് നടന്നത്.
1.2 മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലുമായി 24 സ്ക്വയർ മീറ്ററിൽ ഒരുക്കിയ കുനാഫക്ക് ആകെ 800 കിലോ ഭാരമുണ്ടായിരുന്നു. 20 ഷെഫുമാർ 47 മണിക്കൂർ സമയമെടുത്താണ് കുനാഫ തയ്യാറാക്കിയത്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി ഒരുക്കിയ ഈ മധുരപലഹാരം ആഘോഷത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കൾക്കും സന്ദർശകർക്കും പങ്കുവച്ചു. ദേശീയ ദിനാഘോഷത്തിൻ്റെ മധുരം നുകർന്ന് നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

