ലുലു ഹൈപർമാർക്കറ്റ് തബൂക്കിൽ പ്രവർത്തനം ആരംഭിച്ചു നിയോമില്‍ 500 ബില്യണ്‍ ഡോളറിെൻറ നിക്ഷേപമെന്ന്​ എം.എ യൂസുഫലി

10:09 AM
11/10/2018

തബൂക്ക്: ലുലു ഗ്രൂപ്പി​​െൻറ സൗദിയിലെ 14ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തബൂക്കില്‍ പ്രവർത്തനമാരംഭിച്ചു. തബൂക്ക് മേയര്‍ ഫാരിസ് അല്‍ ശഫഖാണ് പുതിയ ഷോറൂം തുറന്നത്. രണ്ടു വര്‍ഷത്തിനകം 15 ഹൈപ്പര്‍മാർക്കറ്റുകള്‍ കൂടി സൗദിയില്‍ ‌തുറക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.  തബൂക്കിലെ കിങ് ഫൈസല്‍ റോഡിലുള്ള തബൂക്ക് പാര്‍ക്ക് മാളിലാണ് ലുലു ഗ്രൂപ്പി​​െൻറ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍‌‌ അത്യാധുനിക സൗകര്യത്തിലാണ് മാള്‍‌. തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാനും നിരവധി പ്രമുഖരും ഉദ്​ഘാടന ചടങ്ങിൽ സന്നിഹിതരായി. ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി അതിഥികള്‍ക്ക് മാളി​​െൻറ പ്രത്യേകതകള്‍ പരിചയപ്പെടുത്തി.
ലോകനിലവാരത്തിലുള്ള മുഴുവന്‍ ഉത്പന്നങ്ങളും ഒരേയിടത്തൊരുക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റി​​​െൻറ 15 ശാഖകളാണ്​ പുതുതായി തുറക്കാൻ സജ്ജമാകുന്നത്​. ജിദ്ദയില്‍ രണ്ടും, ദമ്മാമിലും, ഖര്‍ജിലും ഓരോ ഷോറൂമുകളും ഈ വര്‍ഷം തന്നെ തുറക്കും. സൗദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതി നിയോമില്‍ 500 ബില്യണ്‍ ഡോളറി​​െൻറ നിക്ഷേപം ലുലു ഗ്രൂപ്പിനുണ്ടാകുമെന്ന് എം.എ യൂസുഫലി പറഞ്ഞു.  കിങ് അബ്്ദുല്ല ഇകണോമിക് സിറ്റിയിലും 200 മില്യണ്‍ ഡോളറി​​​െൻറ നിക്ഷേപം ഗ്രൂപ്പിനുണ്ട്. സൗദിവത്കരണത്തി​​െൻറ ഭാഗമായി 3,000 ഒാളം പേരെ നിയമിച്ച ലുലു ഗ്രൂപ്പ് രണ്ടു വര്‍ഷത്തിനകം 6,000 സ്വദേശികൾക്ക്​ കൂടി നിയമനം നൽകും. ഗ്രൂപ്പ്  സി.ഇ.ഒ സെയ്ഫീ രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി, സൗദി ഡയറക്ടര്‍ ശഹീം മുഹമ്മദ്  എന്നിവര്‍ സന്നിഹിതരായിരുന്നു.

Loading...
COMMENTS