Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസ്മയമീ കാഴ്ച;...

വിസ്മയമീ കാഴ്ച; സൗദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു

text_fields
bookmark_border
വിസ്മയമീ കാഴ്ച; സൗദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു
cancel

ദമ്മാം: സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’വിസ്മയക്കാഴ്ചയായി. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സ്വദേശീ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ്​ 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്​ടിച്ചത്​.മഞ്ഞുപൊതിഞ്ഞു നിന്ന പ്രഭാതത്തിൽ ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്​റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന്​ ഹരിത പതാകയായി മാറിയത്​.

കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ്​ സംഘാടകരായ ലുലു മാനേജ്​മെൻറിന്​ ഈ വിസ്​മയ പ്രദർശനം സാക്ഷാത്​കരിക്കാനായത്​. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട്​​ ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേർന്ന്​ ഈ ചരിത്രമുഹൂർത്തം പൂർത്തിയാക്കി. പ്രശസ്​ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാകയൊരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്​. സൗദിയുടെ മാറുന്ന ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്​ പതാക ദിനാഘോഷം.


1727-ൽ സ്ഥാപിതമായതു മുതൽ രാജ്യമൂല്യങ്ങളെ ഉൽക്കൊള്ളുന്ന പ്രതീകമായി ഉയർത്തിപ്പിടിച്ചതാണ്​ ഈ പതാക. ഹരിത പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ രാജ്യത്തിന്റെ വിശ്വാസ ആദർശ വാക്യവും ചിഹ്നമായ വാളും ആലേഖനം ചെയ്തതാണ് ദേശീയ പതാക. പതാക ദിനത്തിൽ അത്​ ഉയർത്തിുന്നതിലുടെ ആദരവും അഭിമാനവും ഉണർത്തുക എന്നതാണ്​ ലക്ഷ്യം വെക്കുന്നത്​. സൗദികൾ തങ്ങളുടെ ദേശീയ പതാകയെ വിശ്വാസത്തിന്റെയും മാതൃരാജ്യത്തിന്റെയും പ്രതീകമായി കാണുന്നു. ജനങ്ങളുടെ ഐക്യം, സാഹോദര്യം, ഐക്യദാർഢ്യം, നന്മ, ഏകദൈവ വിശ്വാസം, സമാധാനം, ഇസ്ലാം എന്നിവയോടൊപ്പം സ്നേഹവും സാഹോദര്യവും ഉണർത്തുന്ന ഔദ്യോഗികവും ജനപ്രിയവുമായ അർത്ഥങ്ങൾ ഇതിന് ഉണ്ട്. ഇതിനോടൊപ്പം ചേർന്നു നിൽക്കുക എന്നത്​ തങ്ങളുടെ ബാധ്യതയണന്ന്​ ലുലുസൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.


സൗദി അറേബ്യയിലെ മുൻനിര റീ​ട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഇതിനോടകം രാജ്യത്ത് 30-ൽ കൂടുതൽ സ്​റ്റോറുകൾ തുറന്നുകഴിഞ്ഞെന്നും ഈ രാജ്യത്തി​െൻറ പുരോഗതിയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിധ്വനിക്കുന്ന അസ്ഥിത്വ ഉണർവി​െൻറയും ദേശീയോദ്​ഗ്രഥനത്തി​െൻറയും പുതിയ തരംഗത്തിൽ ഞങ്ങളും പങ്കുചേരുകയും ദേശസ്‌നേഹത്തി​െൻറ ഈ കാഴ്​ചകളെയും വൈകാരികതകളെയും വിലമതിക്കുകയും ചെയ്യുന്നു.

സൗദി ഉപഭോക്താക്കളുടെ എണ്ണത്തിൽ നല്ല വർദ്ധനയാണ്​ ഉണ്ടാകുന്നതെന്നും രാജ്യ പുരോഗതിയിലും വികസനത്തിലും എന്നും പ്രതിജ്ഞാബദ്ധരായ ഒരു പങ്കാളിയാണ് ലുലു ഗ്രൂപ്പെന്നും രാജ്യത്ത്​ ഒട്ടനവധി വലിയ വിപുലീകരണ പദ്ധതികൾ ഇനിയും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി കിഴക്കൻ പ്രവിശയിലെ വിവിധ ലുലു സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആയിരത്തിലധികം സ്വദേശികളാണ്​ മാനവിക പതാക സൃഷ്ടിക്കാൻ അണിനിരന്നത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluFlagSaudi Arabia
News Summary - Lulu has prepared Saudi's largest 'humanitarian flag'
Next Story