Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi lulu
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നാഷനൽ ഗാർഡ്...

സൗദി നാഷനൽ ഗാർഡ് ജീവനക്കാർക്ക് പ്രത്യേക കിഴിവുകളുമായി ലുലു ഗ്രൂപ്പ്

text_fields
bookmark_border

ജിദ്ദ: സൗദിയിലെ കര, അതിർത്തി സേന വിഭാഗമായ സൗദി നാഷനൽ ഗാർഡ് മന്ത്രാലയ ജീവനക്കാർക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രത്യേകം വിലക്കിഴിവ് കാമ്പയിൻ ആരംഭിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി സർക്കാർ ആരംഭിച്ച 'വാജിബ്' പ്രോഗ്രാമിനെ പിന്തുണച്ചുകൊണ്ടാണ് ഇത്തരം ആനുകൂല്യം നൽകുന്നതെന്നും ലുലുവി​െൻറ സൗദിയിലുള്ള എല്ലാ ശാഖകളിലും മന്ത്രാലയ ജീവനക്കാർക്ക് ഇൗ വിലക്കിഴിവ്​ ആനുകൂല്യം ലഭിക്കുമെന്നും ലുലു ഗ്രൂപ്​ മാനേജ്‌മെൻറ്​ അറിയിച്ചു. സൗദി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ ജീവനക്കാരോടുള്ള തങ്ങളുടെ അഭിമാനവും വിലമതിപ്പും പ്രതിഫലിപ്പിക്കാനും അവരുടെ പ്രവർത്തനങ്ങൾക്ക് വിശിഷ്​ട സേവനം നൽകാനുള്ള തങ്ങളുടെ താൽപ്പര്യവുമാണ് ഇത്തരത്തിൽ പ്രത്യേക കിഴിവുകൾ നൽകാൻ പ്രചോദനമായതെന്ന് ലുലു ഗ്രൂപ്​ സൗദി ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു.

മന്ത്രാലയ ജീവനക്കാർക്ക് എല്ലാ ലുലു ശാഖകളിലും പ്രത്യേക ചെക്ക് ഔട്ട് കൗണ്ടറുകളും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി നാഷനൽ ഗാർഡ് മന്ത്രാലയ ജീവനക്കാർക്കായി ലുലു ഗ്രൂപ്​ പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചതിനെ മന്ത്രാലയ വക്താവ് ലഫ്റ്റനന്‍റ്​ കേണൽ മുഹമ്മദ് അൽഉമരി പ്രശംസിച്ചു. ലുലു ഗ്രൂപ്​ സൗദിയിൽ ഇതിനകം തന്നെ പ്രത്യേക സ്ഥാനം സ്ഥാപിച്ചതായും സാമൂഹിക ഉത്തരവാദിത്ത മേഖലയിലും കമ്യൂണിറ്റി സേവനങ്ങളിലും മറ്റ് വിവിധ സംരംഭങ്ങളുമായി ലുലു ഗ്രൂപ്​ നൽകുന്ന സേവനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.

സൗദി നാഷനൽ ഗാർഡ് മന്ത്രാലയ ജീവനക്കാരെ പ്രത്യേകം പരിഗണിക്കുന്നതിൽ ലുലു ഗ്രൂപ്​ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് ഹുഫൂഫ് കിങ് അബ്​ദുല്ല റെസിഡൻഷ്യൽ സിറ്റിയിലെ നാഷനൽ ഗാർഡ് ജീവനക്കാരുടെ കാമ്പസിൽ അടുത്തിടെ ലുലു ഗ്രൂപ്പി​െൻറ ആധുനിക രീതിയിലുള്ള ആറ് ശാഖകൾ ആരംഭിച്ചതെന്നും അൽഉമരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu groupSaudi National Guard employees
Next Story