അഷർഖിയ ചേംബർ വാർഷിക സ്വീകരണത്തിൽ പങ്ക് ചേർന്ന് ലുലു ഗ്രൂപ്
text_fieldsസൗദി കിഴക്കൻ പ്രവിശ്യയിൽ നടന്ന അഷർഖിയ ചേംബർ വാർഷിക സ്വീകരണത്തിൽ ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ ഷംനാസ് പള്ളിക്കണ്ടി എന്നിവർ
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ നടന്ന അഷർഖിയ ചേംബർ വാർഷിക സ്വീകരണത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ലുലു ഗ്രൂപ്പും. കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസിന്റെ ആഭിമുഖ്യത്തിൽ ദഹ്റാൻ എക്സ്പോ വേദിയിലാണ് അഷർഖിയ സ്വീകരണം സംഘടിപ്പിച്ചത്.
ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ ഷംനാസ് പളളിക്കണ്ടി എന്നിവർ ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ദമ്മാം അഷർഖിയ ചേംബർ ചെയർമാൻ ബദർ എസ്. അൽ റെസിസ അടക്കമുള്ള വിശിഷ്ടാതിഥികളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.
കിഴക്കൻ പ്രവിശ്യയയുടെ പുത്തൻ പങ്കാളിത്തങ്ങൾ, നവീകരണം, വളർച്ച അടക്കം എല്ലാം ആഘോഷിച്ച വേദിയിൽ വ്യവസായ പ്രമുഖർ, ഉന്നത സർക്കാർ പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരന്നു. മേഖലയിലെ വ്യവസായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും ആശയങ്ങൾ പങ്കുവെക്കാനുമടക്കം അതുല്യ അവസരങ്ങൾ ഒരുക്കുന്നതാണ് അഷർഖിയ വേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

