Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് തീർത്ഥാടകർക്ക്...

ഹജ്ജ് തീർത്ഥാടകർക്ക് വിപുലമായ സേവനങ്ങളുമായി ലുലു ഗ്രൂപ്പ്

text_fields
bookmark_border
ഹജ്ജ് തീർത്ഥാടകർക്ക് വിപുലമായ സേവനങ്ങളുമായി ലുലു ഗ്രൂപ്പ്
cancel



റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങളും മികച്ച സൗകര്യങ്ങളും ഉറപ്പുവരുത്താൻ ലുലു ഗ്രൂപ്പ് വിപുലമായ പദ്ധതികൾ ഒരുക്കി. സൗദി ഭരണകൂടത്തി​െൻറ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ സംവിധാനങ്ങളുമായും കൈകോർത്താണ് ലുലു ഗ്രൂപ്പ് ഈ കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്​. തീർത്ഥാടകരുടെ പുണ്യയാത്രയുടെ ഓരോ ഘട്ടത്തിലും പരമാവധി സൗകര്യവും പരിചരണവും ഉറപ്പാക്കുക എന്നതാണ്​ ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.


ഇതി​െൻറ ഭാഗമായി സൗദി എക്സ്പോർട്സി​െൻറ കീഴിലുള്ള ‘സൗദി മെയ്ഡ്’ പ്രോഗ്രാമുമായും മറ്റ് പങ്കാളികളുമായും സഹകരിച്ച് ഒരു ലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ് തീർത്ഥാടകർക്കായി ഇതിനകം വിതരണം ചെയ്തത്. കൂടാതെ, പുണ്യഭൂമിയിലെ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 10 ലുലു സ്​റ്റോറുകളിലൂടെ ലക്ഷക്കണക്കിന് തീർത്ഥാടകർക്കാണ് ആവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നത്.

നേരിട്ടുള്ള വിപണനത്തിന് പുറമെ, പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ഹംഗർസ്​റ്റേഷനുമായി സഹകരിച്ച് തീർത്ഥാടകർക്ക് താമസസ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ അതിവേഗത്തിൽ ഓൺലൈനായി സാധനങ്ങൾ ലഭ്യമാക്കാനുള്ള സ്മാർട്ട് ഡെലിവറി സംവിധാനവും ലുലു ഒരുക്കിയിട്ടുണ്ട്. വിശുദ്ധ മണ്ണിലെത്തിയ ലക്ഷക്കണക്കിന് വരുന്ന, ദൈവത്തി​െൻറ അതിഥികൾക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ തീർത്ഥാടന അനുഭവം സമ്മാനിക്കാൻ ലുലു ഗ്രൂപ്പി​െൻറ ഈ കൂട്ടായ പരിശ്രമങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Lulu Group offers extensive services to Hajj pilgrims
Next Story