Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക മേഖലയിൽ ലുലു...

മക്ക മേഖലയിൽ ലുലു ഗ്രൂപ്പി​െൻറ 10 ലക്ഷം റിയാൽ സഹായം

text_fields
bookmark_border
മക്ക മേഖലയിൽ ലുലു ഗ്രൂപ്പി​െൻറ 10 ലക്ഷം റിയാൽ സഹായം
cancel

ജിദ്ദ: സൗദി അറേബ്യ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് റീെട്ടയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പി​െൻ റ പിന്തുണ. വൈറസ് വ്യാപനം തടയാൻ മക്ക മേഖലയിൽ തുടരുന്ന പ്രവർത്തനങ്ങൾക്കാണ് ലുലു ഗ്രൂപ്പ് 10 ലക്ഷം റിയാൽ സംഭാവന നൽകിയത്.

പ്രവർത്തനങ്ങളിൽ സഹകരിക്കാൻ വ്യക്തികളോടും സ്ഥാപനങ്ങളോടും മക്ക ഗവർണറേറ്റ് അഭ്യർഥിച്ചിരുന്നു. കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കും ചെറുകിട ബിസിനസ് സംരംഭകർക്കും സഹായം നൽകാൻ ഗവർണർ അമീർ ഖാലിദ് അൽഫൈസൽ തുടങ്ങിയ ‘ബറഅൻ ബി മക്ക’ എന്ന കാമ്പയിനിലേക്കാണ് സഹായം തേടിയത്.

10 ലക്ഷം റിയാലി​െൻറ സഹായം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫ് അലി പദ്ധതിക്ക് വേണ്ടി കൈമാറി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകുന്നത് തുടരുന്നു.

Show Full Article
TAGS:covid 19 corona virus gulf news malayalam news 
Next Story