ജിദ്ദയിൽ റീട്ടെയിൽ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്: അസീസ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsജിദ്ദ അസീസ് മാളിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്‌ഘാടനം ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റും ബോർഡ് ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഗി നിർവഹിക്കുന്നു.
ജിദ്ദ: സൗദിയിൽ റീട്ടെയിൽ രംഗത്തെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ജിദ്ദയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദിയിലെ മുൻനിര റീട്ടെയിൽ ലൈഫ്‌സ്റ്റൈൽ ഗ്രൂപ്പായ സെനോമിയുമായി സഹകരിച്ച് ജിദ്ദ പ്രിൻസ് മാജിദ് റോഡിലുള്ള അസീസ് മാളിലാണ് വിശാലമായ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നത്.
ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് മുഹമ്മദ് യൂസഫ് നാഗി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലി, യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഫിലിപ്പീൻസ് കോൺസൽ ജനറൽ റോമെൽ എ. റൊമാറ്റോ തുടങ്ങിയവർ.
സൗദി അറേബ്യയിലെ ലുലുവിന്റെ 72-ാമത്തെയും ജി.സി.സിയിലെ 267-ാമത്തെയും സ്റ്റോറാണ് ഇത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെയും, ജിദ്ദയിലെ യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഫിലിപ്പീൻസ് കോൺസൽ ജനറൽ റോമെൽ എ. റൊമാറ്റോ എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റും ബോർഡ് ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഗി ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
10,157 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, പഴം, പച്ചക്കറി ഉത്പന്നങ്ങൾ, ബേക്കറി, മത്സ്യം, മാംസം, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിൽ വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, സൗദി വിഷൻ 2030-ന് കരുത്തേകി ഉടൻ തന്നെ 15 ലധികം റീട്ടെയിൽ സ്റ്റോറുകൾ കൂടി തുറക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. 2030-ഓടെ നൂറ് സ്റ്റോറുകൾ എന്ന ലക്ഷ്യത്തോടെ നഗരാതിർത്തികളിലേക്ക് പ്രവർത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലി, ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

