അര കിലോഗ്രാം സ്വര്‍ണം സമ്മാനം; ലുലു അവധിക്കാല ഷോപ്പിങിന് പൊന്നിന്‍ ചന്തം
text_fieldsറിയാദ്: ഷോപ്പിങ് രംഗത്തൊരു സ്വര്‍ണ സ്പര്‍ശം. അര കിലോഗ്രാം സ്വര്‍ണം വരെ സ്വന്തമാക്കാവുന്ന തരത്തിലുള്ള ഭാഗ്യസമ്മാനങ്ങളുമായി സൗദിയിലെ ലുലു ഔട്‍ലെറ്റുകൾ. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റിയാദ്, ജിദ്ദ, അല്‍ഖര്‍ജ്, ഹാഇല്‍, തബൂക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ നിന്ന് വെക്കേഷന്‍ പര്‍ച്ചേസ് കൂപ്പൺ സ്വന്തമാക്കുന്നവർക്കായിരിക്കും ഗോള്‍ഡന്‍ റാഫിള്‍ വഴി ഓരോ പവന്‍ സ്വര്‍ണം വീതം പാരിതോഷികം നല്‍കുക. മൊത്തം അര കിലോഗ്രാം സ്വര്‍ണം 63 വിജയികള്‍ക്കായി വീതിച്ചു നല്‍കും.
വിസിറ്റ് ആൻഡ് വിന്‍ ഗോള്‍ഡ് പ്രമോഷന്‍ പദ്ധതി പ്രകാരമാണ് സ്വര്‍ണസമ്മാനം ലുലു ഔട്ട് ലെറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ ഏഴിന് സ്വർണ സമ്മാന പദ്ധതി അവസാനിക്കും. ജുലൈ 13ന് അതാത് ലുലു ശാഖകളില്‍ സമ്മാനവിജയികളെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.
അവധിക്കാല പര്‍ച്ചേസിങിന്‍റെ ഭാഗമായി സമ്മര്‍ 2023 ഫാഷന്‍ കലക്ഷനുകളുള്‍പ്പെടെ പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് ലുലു ശാഖകളിലുള്ളത്. 200 റിയാലിന്റെ ഷോപ്പിങിന് 100 റിയാലിന്റെ വൗച്ചറുകളാണ് തിരികെ കിട്ടുക.
ഓരോ ലുലു ഉപഭോക്താവിനേയും തൃപ്തരാക്കുകയെന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായുള്ള വിപുലമായ ശേഖരമാണ് ലുലുവില്‍ അവധിക്കാല പര്‍ച്ചേസിങിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും എല്ലാ കാലത്തേക്കും ഓര്‍മയില്‍ അവശേഷിപ്പിക്കുന്ന അനുഭവമാണ് ലുലു സമ്മാനിക്കുകയെന്നും ഗോൾഡന്‍ പര്‍ച്ചേസിങിന്‍റെ ഉദ്ദേശം വിവരിച്ചുകൊണ്ട് ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ ബഷര്‍ നാസര്‍ അല്‍ ബഷര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

