ലുലു ‘ഡ്രീം ഡ്രൈവ്​ 2017’ നറുക്കെടുപ്പ്​  ശനിയാഴ്​ച

12:22 PM
14/09/2017
ജിദ്ദ: ലുലു ഹൈപർ മാർക്കറ്റി​​െൻറ മെഗാ സമ്മാന പദ്ധതി  ‘ഡ്രീം ഡ്രൈവ്​ 2017’ നറുക്കെടുപ്പ്​ സെപ്​റ്റംബർ 16^ന്​ രാത്രി എട്ട്​ മണിക്ക്​  ജിദ്ദ, റിയാദ്​, ഹാഇൽ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുമെന്ന്​ മാനേജ്​മ​െൻറ്​ അറിയിച്ചു. 2017 മോഡൽ നിസ്സാൻ പാട്രോൾ എക്​സ്​ ഇ സീരീസ്​  എസ്​.യു.വി (എസ്​) 12 എണ്ണമാണ്​ ​െമഗാസമ്മാനമായി നൽകുക. ഒരു മില്യൺ റിയാൽ മൂല്യമുള്ള  മറ്റ്​ സമ്മാനങ്ങളുമുണ്ട്​. റമദാനിലാണ്​ പ്രമോഷൻ പദ്ധതി തുടങ്ങിയത്​. ചേംബർ ഒഫ്​ കമേഴ്​സ്​ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ്​ എല്ലായിടത്തും നറുക്കെടുപ്പ്​. ‘ലുലു ഡ്രീം ഡ്രൈവ്​‘ പദ്ധതി  വൻ വിജയമായിരുന്നു, ഉപഭോക്​താക്കൾക്ക്​ കൂടുതൽ സമ്മാന പദ്ധതികൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും ലുലു മാനേജ്​മ​െൻറ്​  അറിയിച്ചു.
Loading...
COMMENTS