Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരിയാണി വൈവിധ്യങ്ങളുമായി ലുലു ബിരിയാണി ഫെസ്​റ്റ്​

text_fields
bookmark_border
ഈദ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ആകർഷകമായ ഷോപ്പിങ്​ ഓഫറുകളും
ബിരിയാണി വൈവിധ്യങ്ങളുമായി ലുലു ബിരിയാണി ഫെസ്​റ്റ്​
cancel

റിയാദ്: ഈദ് ആഘോഷങ്ങൾക്ക് കൊതിയൂറും രുചി പകരാൻ സൗദി അറേബ്യയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബിരിയാണി ഫെസ്​റ്റിന് തുടക്കമായി. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട തലശ്ശേരി ദം ബിരിയാണി മുതൽ അറബിക് ബിരിയാണി വൈവിധ്യങ്ങൾ വരെ അണിനിരത്തിയാണ് മേള ഒരുക്കിയിരിക്കുന്നത്.

ഹൈപ്പർമാർക്കറ്റുകളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പവലിയനുകളിലൂടെ ബിരിയാണികളുടെ വിപുലമായ ശേഖരം തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. തലശ്ശേരി മട്ടൻ ദം ബിരിയാണി, ചിക്കൻ ബിരിയാണി, ചിക്കൻ 65 ബിരിയാണി, ഹൈദരാബാദി ബിരിയാണി, ഫിഷ് ബിരിയാണി, ഫിഷ് വാഴയില ദം ബിരിയാണി, ബീഫ് ബിരിയാണി, ചിക്കൻ ടിക്ക ബിരിയാണി, പ്രോൺസ് ബിരിയാണി, ബ്രോസ്​റ്റഡ് ചിക്കൻ ഫ്രൈഡ് റൈസ് എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്.

അറബിക് വിഭവങ്ങളായ ചിക്കൻ മന്തി, ഷവായ്, ചിക്കൻ മജ്ബൂസ്, മഷാവി ചിക്കൻ, ഗ്രിൽഡ് ചിക്കൻ എന്നിവയ്ക്ക് പുറമെ യൂറോപ്യൻ സ്​റ്റൈലിലുള്ള ബിരിയാണി വിഭവങ്ങളും മേളയുടെ പ്രത്യേകതയാണ്.


ഭക്ഷണത്തിന് പുറമെ ഈദ് ആഘോഷങ്ങളെ വരവേറ്റ് വൻ ഷോപ്പിങ്​ ഓഫറുകളും ലുലുവിൽ ആരംഭിച്ചിട്ടുണ്ട്. ഈദ് ദിനം മുതൽ നാല് ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന ‘ഫുൾ പേ ബാക്ക്’ ഓഫറാണ് ഇതിൽ പ്രധാനം. ഫാഷൻ, ഫൂട്​​െവയർ, ലേഡീസ് ബാഗ്സ്, ബേബി ആക്സസറീസ് എന്നീ വിഭാഗങ്ങളിൽ നിന്നും 200 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ 200 റിയാലി​െൻറ തന്നെ ഷോപ്പിങ്​ വൗച്ചറുകൾ ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കും. കൂടാതെ, മാർച്ച് 19 വരെ നീണ്ടുനിൽക്കുന്ന ‘ഹാഫ് പേ ബാക്ക്’ ഓഫറും ലുലുവിൽ ലഭ്യമാണ്.

മാർച്ച് 24 വരെ നീണ്ടുനിൽക്കുന്ന ഈദ് ഷോപ്പിങ്​ ഓഫറുകളുടെ ഭാഗമായി ഗ്രോസറി ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റ് ഉത്പന്നങ്ങൾക്ക് വലിയ വിലക്കിഴിവാണ് ‘ഈദ് ജോയ്’ പ്രമോഷനിലൂടെ നൽകുന്നത്. പേഴ്സണൽ കെയർ, ഫിറ്റ്നസ്, വെൽനസ്, സൗന്ദര്യ-ചർമ സംരക്ഷണ ഉത്പന്നങ്ങൾക്കായി ‘ലുലു ​സ്​റ്റൈൽ ആൻഡ് ബ്യൂട്ടി’ ഓഫറുകളും, സ്മാർട്ട് ടിവി, മൊബൈൽ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയ്ക്കായി ‘ലുലു ഈദ് ഡിലൈറ്റ്സ്’ ഓഫറുകളും സജ്ജമാണ്. കുട്ടികൾക്കായി വൈവിധ്യമാർന്ന കളിപ്പാട്ടങ്ങൾ എത്തിച്ചുകൊണ്ടുള്ള ‘ടോയ് ഫെസ്​റ്റും’ ലുലുവിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu Biryani Fest with a variety of biryani
Next Story