വികസന പ്രവർത്തനങ്ങൾക്കായി ജിദ്ദയിലെ ലുലു ബീച്ച് രണ്ടാഴ്ചത്തേക്ക് അടച്ചു
text_fieldsജിദ്ദയിലെ ലുലു ബീച്ച്
ജിദ്ദ: വികസന പ്രവർത്തനങ്ങൾക്കായി ലുലു ബീച്ച് ആഗസ്റ്റ് 19 ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി അടച്ചിടുന്നതായി ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജിദ്ദയിലെ സമുദ്ര ടൂറിസം പ്രേമികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വടക്കൻ അബ്ഹുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലുലു ബീച്ച്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പാർക്കിങ് സൗകര്യങ്ങൾ, ലൈഫ് ഗാർഡ് കസേരകൾ, പ്രത്യേക ബോട്ടുകൾ, പുരുഷന്മാരും സ്ത്രീകളുമായ ലൈഫ് ഗാർഡുകളുടെ സേവനം എന്നിവ ബീച്ചിൽ സൗകര്യങ്ങളൊരുക്കിയിരുന്നു.
മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്കും ദേശീയ സമ്പദ്വ്യവസ്ഥയിലേക്കും ടൂറിസം മേഖലയുടെ സംഭാവന പരമാവധിയാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് അടച്ചിടുന്നത്. പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലൂടെയും സൗദിയുടെ സാംസ്കാരിക, ഭൂമിശാസ്ത്ര, പൈതൃക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും ആഗോള ടൂറിസം ഭൂപടത്തിൽ മുൻപന്തിയിൽ നിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

