ആഘോഷരാവ് സമ്മാനിച്ച് ലുലു ബാർബിക്യൂ നൈറ്റ് ഇവന്റ്
text_fieldsഅൽ ഖോബാർ ലുലു ബാർബിക്യൂ നൈറ്റ് ഇവന്റിൽനിന്ന്
അൽ ഖോബാർ: ആസ്വാദനത്തിന്റെ നവ്യാനുഭവം നുകരാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങൾ സംഗമിച്ച ലുലു ബാർബിക്യു നൈറ്റ് ഇവന്റിന് അൽ ഖോബാറിൽ വർണാഭ സമാപനം.
കലയും വിനോദവും സമന്വയിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരുമടക്കം വൻ ജനാവലിയാണ് അൽ ഖോബാർ ലുലുവിൽ എത്തിയത്. വയലിനും സാക്സഫോണും കീബോർഡും ട്രമ്പറ്റും ചേർന്ന് രാഗതാള പദാശ്രയമോടെ പാശ്ചാത്യ പൗരസ്ത്യ കലാകാരന്മാർ ഒരുക്കിയ സംഗീതവും നൃത്തവും കാണികളെ ആവേശഭരിതരാക്കി.
കിഴക്കൻ പ്രവിശ്യ റീജനൽ മാനേജർ സലാം സുലൈമാൻ ബാർബിക്യൂ ആഘോഷരാവ് ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യ റീജനൽ കൊമേഴ്സ്യൽ മാനേജർമാരായ ഹാസിഫ് ഹക്കീം, അമർ മുഹമ്മദ് നിസാർ, ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ശ്യാം ഗോപാൽ, അൽ അലാലി ഗ്രൂപ് സെയിൽസ് മാനേജർ അൽ അലാ റാദി എന്നിവർ മുഖ്യാതിഥികളായി. ബാർബിക്യു പാചകമത്സരത്തിൽ ഹുദാ എൽസൈദ് (സൗദി) ഒന്നാം സ്ഥാനവും അഹ്മദ് ഹസൻ (ഈജിപ്ത്) രണ്ടാം സ്ഥാനവും ഹിന്ദ് അലൻസി (സൗദി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ രാജ്യക്കാരായ 60ൽപരം ഓൺലൈൻ അപേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 42 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനിച്ചു.
ബിബിക്യൂ പാചകമത്സരത്തിൽ ഷെഫ് മാലേക് ലമരി, ഷെഫ് വെയിൽ എന്നിവർ വിധികർത്താക്കളായിരുന്നു. ഫിലിപ്പിനോ കലാകാരന്മാരുടെ കൂട്ടായ്മയായ സ്റ്റാക്ടോ ബാൻഡും മൊറോക്കൻ കലാകാരി അമൽ അബ്ദുല്ലയുടെ അറബ് സംഗീതനിശയും കലാഭവൻ നസീബിന്റെ വൺമാൻ ഷോയും ആവേശം പകർന്നു.
ഇന്ത്യൻ നൃത്തകലാകാരിയും കോറിയോഗ്രാഫറുമായ ഗായത്രി ഹരീഷും ഗൗതമി, ജിൻസി, നീത, ആതിര എന്നിവർ ചേർന്നൊരുക്കിയ സിനിമാറ്റിക് ഡാൻസും ടീം മൊഞ്ചത്തീസിനായി കൊറിയോഗ്രാഫർ സൽമ അഫ്സൽ ചിട്ടപ്പെടുത്തി ഫിദ, നൂറ, ഹയ, ഇഷാനി, ഹവ, ജസ, സെൻഹ, റിയ, ദിൽന എന്നിവർ ചേർന്നവതരിപ്പിച്ച ഒപ്പനയും ആഘോഷ രാവിനുകൂടുതൽ മിഴിവേകി. പരമ്പരാഗത അറേബ്യൻ നൃത്തമായ തനൂറ കാണികൾക്ക് ദൃശ്യാനുഭൂതി സമ്മാനിച്ചു.
ഹഫർ അൽ ബാത്വിനിൽനിന്നുള്ള മദല്ല നേതൃത്വം നൽകിയ കവാക്കിക്ക് അൽമറ ഗ്രൂപ്പിന്റെ കിഡ്സ് ആക്ടിവിറ്റിയും കാർട്ടൂൺ കഥാപാത്രങ്ങളുടെ അവതരണവും കുട്ടികളടക്കമുള്ള കാണികൾക്ക് കളിചിരിയുടെ ലോകം സമ്മാനിച്ചു. ലുലു അൽ ഖോബാർ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളിയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്മെൻറ് മാനേജർമാരായ അലി വാസൽ, ഖാലിദ്, റെനീസ്, ജെംനാസ്, മാർക്കറ്റിങ് ടീം അംഗങ്ങളായ അനൂപ്, ഷിജാസ്, ഷിഹാബ്, മെയ്ത്തം, ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുൻ മിസിസ് ഇന്ത്യ താരം സാനിയ സ്റ്റീഫൻ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

