അറേബ്യൻ സംഗീത രാവിൽ നിറഞ്ഞാടി ജിദ്ദ; ലുലു ബഗ്ദാദിയയിൽ സൗദി ദേശീയ ദിനാഘോഷം ‘ഫർഹത് വതൻ’ ജനസാഗരമായി
text_fieldsജിദ്ദ ലുലു ബഗ്ദാദിയയിൽ സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഫർഹത് വതൻ’ പരിപാടിയിൽനിന്ന്
ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപർ മാർക്കറ്റ് ബാഗ്ദാദിയയും ബംഗീഷം മാപ്പിള കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ‘ഫർഹത് വതൻ’ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗദി ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ സൗദി ഗാനങ്ങളും അറേബ്യൻ സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി.
ലുലു ഹൈപർ മാർക്കറ്റ് റീജനൽ മാനേജർ റഹീം വലിയോറ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈപർ മാർക്കറ്റ് മാനേജർ ഷംസാദ്, സൂപ്പർ മാർക്കറ്റ് മാനേജർ റോഷൻ, ഫ്രഷ് ഫുഡ് മാനേജർ അഹമ്മദ് നാസർ, ഷോപ് മാനേജർ സാദ് സഹ്റാനി, ചീഫ് അകൗണ്ടൻറ് അരുൺ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബംഗീഷം മാപ്പിള കൂട്ടായ്മ ചെയർമാൻ ബാദുഷ സ്വാഗതം ആശംസിച്ചു. സുവിച അവതാരകയായി. അറേബ്യൻ ഗായിക ദിക്റ സലിം, ഷബീർ കോട്ടപ്പുറം, നിയ ഫാത്തിമ എന്നിവരുടെ ഗാനങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത്. ഫൈസ ടീം അവതരിപ്പിച്ച ഒപ്പനയും ശ്രീത ടീച്ചറുടെ നൃത്തപരിപാടിയും പരിപാടിക്ക് മാറ്റുകൂട്ടി. റഷീദ് കൊല്ലം, അഷ്റഫ് പരങ്ങാടി, മുസ്തഫ കുന്നംപുറം, റെജി വീരാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളും സ്ത്രീകളും കുടുംബങ്ങളും ആവേശത്തോടെ പങ്കെടുത്ത പെയിൻറിങ്, കളറിങ്, മെഹന്തി മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. വനിതാ കോഓഡിനേറ്റർമാരായ ഷംഷീറ, ഷാഹിറ, ഫാഹിസ, മുംതാസ്, ശബ്ന, ഹസീന, സുനീറ, ഷാഹിദ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

