‘റീട്ടെയ്ൽ മീ’ പുരസ്കാരത്തിളക്കത്തിൽ ലുലു; സൗദിയിലെ ഏറ്റവും മികച്ച വാല്യൂ റീട്ടെയിലറായി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsറിയാദിൽ നടന്ന ചടങ്ങിൽ 2025ലെ ‘റീട്ടെയിൽ മീ’ പുരസ്‌കാരം ലുലു ഹൈപ്പർ മാർക്കറ്റ് ഒഫിഷ്യൽസ് ഏറ്റുവാങ്ങിയപ്പോൾ
റിയാദ്: സൗദിയിലെ ഉപഭോക്താക്കൾക്ക് വാല്യൂ ഷോപ്പിങ് ഉറപ്പാക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിനെ തേടി വീണ്ടും അംഗീകാരം. 2025ലെ റീട്ടെയിൽ മീ അവാർഡ്സിലാണ് മോസ്റ്റ് അഡ്മയേർഡ് വാല്യൂ റീട്ടെയിലർ പുരസ്കാരം ലുലു ഹൈപ്പർമാർക്കറ്റ് സ്വന്തമാക്കിയത്. സൗദിയിലുടനീളമുള്ള ലുലുവിന്റെ 71 സ്റ്റോറുകളുടെയും മികച്ച പ്രകടനമാണ് ഈ അംഗീകാരത്തിലേക്ക് നയിച്ചത്.
റീട്ടെയിൽ മീ' പുരസ്‌കാരം
എല്ലാ വർഷവും റീട്ടെയിൽ മേഖലയിലെ പ്രകടനം, നവീകരണം, ആധുനികവത്കരണം, ഉപഭോക്തൃ സൗഹൃദ സേവനം എന്നിവ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രധാന വേദിയാണ് റീട്ടെയിൽ മീ അവാർഡ്സ്. മിഡിൽ ഈസ്റ്റ് ഇമേജസ് ഗ്രൂപ്പാണ് റീട്ടെയിൽ മീ അവാർഡ്സ് സംഘടിപ്പിക്കുന്നത്. അൽ ഇക്തിസാദിയ പത്രം നടത്തിയ വില താരതമ്യ സർവേയിൽ രാജ്യത്ത് ഭക്ഷ്യവസ്തുക്കൾക്കടക്കം ഏറ്റവും വിലക്കുറവ് നൽകുന്ന സൂപ്പർമാർക്കറ്റുകളിൽ ഒന്നാമതെത്തിയതിന് പിന്നാലെയാണ് ലുലുവിനെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുന്നത്.
ലുലു ഹൈപ്പർ മാർക്കറ്റ്
ലുലു റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ കൂട്ടായ പരിശ്രമഫലമാണ് അംഗീകരിക്കപ്പെട്ടതെന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കളുടെ അടിയുറച്ച പിന്തുണയും ജീവനക്കാരുടെ പ്രതിബദ്ധതയുമാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ലെ പതിപ്പിൽ, സ്ഥിരതയാർന്ന പ്രവർത്തന നിലവാരവും ഉപഭോക്താക്കൾക്ക് മൂല്യാധിഷ്ഠിത ഷോപ്പിങ് സാഹചര്യവും ഒരുക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളെയാണ് റീട്ടെയിൽ മീ അവാർഡ്സിൽ പരിഗണിച്ചത്. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നയങ്ങളും ലുലുവിന് അനുകൂലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

