സൗദി ഉൽപന്നങ്ങള്ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു
text_fieldsറിയാദ്: റമദാന് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സൗദി ഉൽപന്നങ്ങള്ക്ക് വന്‍ ഓഫറുകള്‍. ‘പ്രൗഡ്ലി സൗദി പ്രൊഡ്യൂസ്ഡ്’ എന്ന പേരില്‍ കാമ്പയിന് തുടക്കമിട്ടാണ് സൗദിയുടെ തനത് ഉത്പന്നങ്ങള്‍ കൂടുതലായി ഉപഭോക്താക്കളിലേയ്ക്ക് ലുലു എത്തിക്കുന്നത്.
റമദാന് മാസത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി സ്വദേശി ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലുലുവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫെബ്രുവരി 10 വരെയാണ് ഓഫറുകള്‍. ഗ്രോസറി, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, ചിൽഡ് ആൻഡ് ഡയറി, ഫ്രോസൺ ഫുഡ്സ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ വൻ വിലക്കുറവാണ് ഈ കാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഭക്ഷണ വിഭവങ്ങള്‍ക്ക് പുറമെ റമദാനിൽ വീടുകൾ മനോഹരമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഹോം ഫർണിഷിങ്, ഹൗസ്ഹോൾഡ് ഉൽപന്നങ്ങൾക്കും മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
രാജ്യത്തെ കർഷകരെയും പ്രാദേശിക നിർമാതാക്കളെയും പിന്തുണക്കുന്നതിനൊപ്പം, ഉയർന്ന ഗുണമേന്മയുള്ള സൗദി ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലുലു ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

