Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർസൽ സേവനങ്ങൾക്കായി കൈകോർത്ത് ലുലുവും സൗദി പോസ്റ്റും

text_fields
bookmark_border
പാർസൽ സേവനങ്ങൾക്കായി കൈകോർത്ത് ലുലുവും സൗദി പോസ്റ്റും
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഡ​യ​റ​ക്ട​ർ ഷെ​ഹിം മു​ഹ​മ്മ​ദും എ​സ്.​പി.​എ​ൽ സെ​യി​ൽ​സ്​ ആ​ൻ​ഡ്​ ക​മേ​ഴ്സ്യ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ​ജി. റ​യാ​ൻ അ​ൽ​ഷെ​രീ​ഫും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചപ്പോൾ

Listen to this Article

സ്പെഷൽ കെയർ

പാക്കേജ് കരാറിൽ ഒപ്പിട്ടു

റിയാദ്: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള പാർസലുകൾ അയക്കാനും മറ്റു തപാൽ ആവശ്യങ്ങൾ എളുപ്പത്തിൽ നടത്താനും ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല സൗദി പോസ്റ്റുമായി കൈകോർക്കുന്നു. ഇതിനായി ലുലുവും സൗദി പോസ്റ്റും (എസ്.പി.എൽ) തമ്മിൽ കരാർ ഒപ്പുവെച്ചു. റമദാനിൽ ലുലു ഹൈപ്പർമാർക്കറ്റ് പരിസരത്ത് സൗദി തപാൽ സേവനം ലഭിക്കും. പുണ്യമാസത്തിന്‍റെ സാരാംശം പ്രചരിപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് സമ്മാനപ്പൊതികൾ അയക്കാം.

ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദും എസ്.പി.എൽ സെയിൽസ് ആൻഡ് കമേഴ്സ്യൽ വൈസ് പ്രസിഡന്‍റ് എൻജി. റയാൻ അൽഷെരീഫും കരാറിൽ ഒപ്പുവെച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ മേഖലകളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് തുടക്കത്തിൽ ഈ പദ്ധതി. ഇ-ഗവണ്മെന്‍റ് പ്രോഗ്രാമുകൾക്കും ഇ-കോമേഴ്സിനും സൗകര്യമൊരുക്കും. ലുലു ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽനിന്നുള്ള എക്സ്പ്രസ്, ഇന്‍റർനാഷനൽ, ഗ്രോസറി ഡെലിവറികളിലും സൗദി പോസ്റ്റിന്‍റെ സഹകരണമുണ്ടാകും. സൗദി പോസ്റ്റ് ഉപഭോക്താക്കൾക്ക് അവരുടെ പാർസലുകൾ ശേഖരിക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റിന്‍റെ തിരഞ്ഞെടുത്ത ശാഖകളിൽ പാർസൽ സ്റ്റേഷനുകൾ ഒരുക്കും. ഇരു കമ്പനികൾക്കും ഭാവിയിലേക്ക് നിരവധി വഴികൾ തുറക്കുന്ന മികച്ച സഹകരണമാണിതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu and Saudi Post join hands for parcel services
Next Story