Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightനാട്ടിൽ പോകാനായില്ല;...

നാട്ടിൽ പോകാനായില്ല; ലുബൈദും ഫിദ ഫാത്വിമയും അകലങ്ങളിലിരുന്ന്​​ ഒന്നായി

text_fields
bookmark_border
നാട്ടിൽ പോകാനായില്ല; ലുബൈദും ഫിദ ഫാത്വിമയും അകലങ്ങളിലിരുന്ന്​​ ഒന്നായി
cancel
camera_alt

ലുബൈദ്​, ഫിദ ഫാത്വിമ എന്നിവർ നിക്കാഹ്​ ദിവസം ദമ്മാമിലും കോഴിക്കോടുമായി

കാത്തുകാത്തിരുന്ന കല്യാണ നാളിൽ നാട്ടിലെത്താൻ കഴിയാതെ വന്നതോടെ കടലിനിക്കരെയിരുന്ന്​ ലു​ൈബദ്​ ആശിച്ച പെണ്ണിനെ ജീവിത സഖിയാക്കി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ അടുത്ത കൂട്ടുകാരും നാട്ടുകാരും സംഗമിച്ച നിക്കാഹ്​ ചടങ്ങിൽ മതപണ്ഡിതരുടെ സാന്നിധ്യത്തിൽ ഫിദ ഫാത്വിമയെ ഇണയായി കിട്ടിയതോടെ ലുബൈദി​െൻറ ഒന്നരവർഷത്തെ കാത്തിരിപ്പിനാണ്​ വിരാമമായത്​.

ദമ്മാം ദഹ്​റാനിൽ സൗദി പൗര​െൻറ സ്ഥാപനങ്ങളുടെ സൂപ്പർ​ൈവസറായി ജോലി ചെയ്യുന്ന കോഴിക്കോട്​ ഒളവണ്ണ, കോന്തനായിവാടിയിൽ വീട്ടിൽ ലു​ൈബദ്​ (26) ഒന്നരവർഷം മുമ്പ്​ നാട്ടിൽ പോയപ്പോഴാണ്​ ഫിദ ഫാത്വിമയെ കണ്ട്​ ജീവിത സഖിയാക്കാൻ തീരുമാനിച്ചത്​.

എന്നാൽ അതിനിടയിൽ​ ഉപ്പയു​െട മരണം കാരണം അനന്തര വിവാഹ ചടങ്ങുകൾ നീണ്ടുപോയി. ലുബൈദ്​ സൗദിയിൽ തിരിച്ചെത്തുകയും ചെയ്​തു. ഇൗ വർഷം മാർച്ചിൽ ബന്ധുക്കൾ മുൻകൈയ്യെടുത്ത്​ 'വളയിടീൽ' ചടങ്ങ്​ നടത്തി വിവാഹം ഉറപ്പിച്ചു.

ജൂലൈ അഞ്ചിന്​ കല്യാണവും നിശ്ചയിച്ചു. ലു​ൈബദി​െൻറ വാർഷികാവധി ആ സമയത്ത്​ ആയതിനാൽ അത്​ കണക്കുകൂട്ടിയാണ്​ തിയതി നിശ്​ചയിച്ചത്​. എന്നാൽ കോവിഡ്​ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. അന്താരാഷ്​ട്ര വിമാന സർവിസ്​ നിറുത്തിവെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോയാൽ തിരിച്ചുവരാനാവില്ലല്ലോ എന്ന ആശങ്കയിൽ തൊഴിലുടമ പോകാൻ അനുവദിച്ചില്ല.

ജോലിയിൽ വിശ്വസ്​തനും സമർഥനുമായ ലു​ൈബദിനെ അദ്ദേഹത്തിന്​ അത്രമേൽ ഇഷ്​ടമാണ്​. തിരികെവരാനുള്ള സംവിധാനങ്ങൾ ആകാതെ നാട്ടിലയക്കാൻ തയ്യാറല്ല എന്ന നിലപലാടിലായി സ്​പോൺസർ.

സ്​പോൺസറുടെ സ്​നേഹപൂർവമുള്ള ആവശ്യം ഒടുവിൽ ലു​ൈബദിനും അംഗീകരിക്കേണ്ടി വന്നു. അതോടെ കല്യാണ തീയതി ഒന്നും സംഭവിക്കാതെ കടന്നുപോയി. എന്നിട്ടും നാട്ടിലേക്കുള്ള യാത്ര​ അനന്തമായി നീണ്ടുപോയതോടെ സൗദിയിൽ നിക്കാഹ്​ നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്​പോൺസറും ഇൗ തീരുമാനത്തിന്​ എല്ലാവിധ പിന്തുണയുമായി ഒപ്പം നിന്നു.

തിരികെ വരാൻ പറ്റുന്ന രീതിയിൽ എന്ന്​ വിമാന സർവിസ്​ ആരംഭിക്കുന്നോ അന്ന്​ നാട്ടിലേക്ക്​​ പോകാം എന്നാണ്​ സ്​പോൺസർ പറഞ്ഞിരിക്കുന്നത്​. ഇതോടെ എസ്.കെ.​െഎ.സി, കെ.എം.സി.സി എന്നീ സംഘടനകൾ മുൻകൈയ്യെടുത്ത്​ തങ്ങളുടെ പ്രവർത്തക​െൻറ വിവാഹം നടത്താൻ ഒരുക്കങ്ങൾ നടത്തി. സംഘടന പ്രവർത്തകരും സുഹൃത്തുക്കളും മറ്റുമായി 50 പേർ പ​െങ്കടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസം ദമ്മാമിലെ റോസ്​ റെസ്​റ്റോറൻറ്​ ഒാഡിറ്റോറിയത്തിൽ ലുബൈദി​െൻറ നിക്കാഹ്​ നടന്നു.

വധുവി​െൻറ സൗദിയിലുള്ള അമ്മാവൻ ​ൈസദലവി നാട്ടിലുള്ള പിതാവി​െൻറ അനുമതിയോടെ ഫിദ ഫാത്വിമയെ ലു​ൈബദിന്​ നിക്കാഹ്​ ചെയ്​തു ​െകാടുത്തു. ഇനി ലു​ൈബദ്​ കാത്തിരിപ്പാണ്​, എത്രയും പെ​​െട്ടന്ന്​ നാട്ടി​െലത്താൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamcovid weddinglubaid
Next Story