‘ലൗഷോർ സോക്കർ’ സംഘാടക സമിതി നിലവിൽവന്നു
text_fieldsഅബഹയിൽ നടക്കുന്ന ലൗഷോർ സോക്കർ സീസൺ സെവന് വേണ്ടിയുള്ള സ്വാഗതസംഘം ചെയർമാൻ സലിം കൽപറ്റ, കൺവീനർ റസാഖ്, ട്രഷറർ മുസ്തഫ എന്നിവർ
അബഹ: ലൗഷോർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിക്കുന്ന ലൗഷോർ സോക്കർ സീസൺ സെവനിനു വേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണയോഗം ജൂബിലി ഓഡിറ്റോറിയത്തിൽ നടന്നു. ചെറിയ പെരുന്നാൾ സുദിനത്തിൽ അബഹ നാദി ദമക്ക് സ്റ്റേഡിയത്തിൽവെച്ചാണ് ടൂർണമെന്റ് നടക്കുക. ടോപാസ് ഓഡിറ്റോറിയത്തിൽ നടന്ന കുടുബസംഗമത്തിൽ പ്രസിഡന്റ് മനാഫ് പരപ്പിൽ അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട് സെക്രട്ടറി മുഹമ്മദ് സഫയറും, സാമ്പത്തിക കണക്ക് ട്രഷറർ റോയി മുത്തേടവും അവതരിപ്പിച്ചു. ചെയർമാൻ സലീം കൽപറ്റ സോക്കറിനെക്കുറിച്ചു വിശദീകരിച്ചു. സത്താർ ഒലിപ്പുഴ, റഊഫ് മന്തി ബിലാദ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മുഹമ്മദ് സഫയർ സ്വാഗതവും മുസ്തഫ സനാഫ നന്ദിയും പറഞ്ഞു. സോക്കറിന്റെ വിജയത്തിന്നായ് സംഘാടകസമിതിക്ക് രൂപം നൽകി.
സമിതി ഭാരവാഹികൾ: മുനീർ മന്തി ജസിറ, റഊഫ് മന്തി ബിലാദ്, സത്താർ ഒലിപ്പുഴ (രക്ഷാധികാരികൾ), സലിം കൽപറ്റ (ചെയർമാൻ), മുസ്തഫ സനാഫ (വൈസ് ചെയർമാൻ), റസാഖ് എ.ഇസഡ് കാർഗൊ (കൺവീനർ), നസീർ കൊട്ടപുറം (വളന്റിയർ ക്യാപ്റ്റൻ), മുഹമ്മദ് റാസിഖ് (ജോയന്റ് കൺവീനർ), മുസ്തഫ സഫയർ (ട്രഷറർ), സൈനുദ്ധീൻ അമാനി, ബഷീർ റോയൽ (ഉപദേശകസമിതി അംഗങ്ങൾ), മിഷാൽ, സൈഫു വയനാട്, സക്കറിയ, ഫൈസൽ (ലൈറ്റ്, സൗണ്ട്, കാമറ, പരസ്യം) ജമീൽ (സി.സി.ടി.വി നെറ്റ് വർക്ക്). യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും സ്വാഗതസംഘ എക്സിക്യുട്ടീവായി നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

