‘ലവ്ഷോർ സോക്കർ സീസൺ എട്ട്’ ചെറിയ പെരുന്നാൾ സുദിനത്തിൽ നടക്കും
text_fieldsസത്താർ ഒലിപ്പുഴ (ചെയർ.), ഡോ. അബ്ദുൽ ഖാദർ (കൺ.), റഫീഖ് താനൂർ (ട്രഷ.), മനാഫ് പരപ്പിൽ (ചീഫ് കോഓഡി.)
അബഹ: ലവ്ഷോർ വെൽഫെയർ കമ്മറ്റി സംഘടിപ്പിക്കുന്ന ‘ലൗഷോർ സോക്കർ സീസൺ എട്ട്’ ചെറിയ പെരുന്നാൾ സുദിനത്തിൽ അബഹയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിന് വേണ്ടിയുള്ള സ്വാഗതസംഘം കഴിഞ്ഞ ദിവസം രുപവത്കരിച്ചു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി സത്താർ ഒലിപ്പുഴയെയും കൺവീനറായി ഡോ. അബ്ദുൽ ഖാദറിനെയും ട്രഷററായി റഫീഖ് താനൂരിനെയും ചീഫ് കോഡിനേറ്ററായി മനാഫ് പരപ്പിലിനേയും തെരഞ്ഞെടുത്തു. റോയി മുത്തേടം (വൈസ് ചെയർമാൻ), നൗഫൽ വയനാട് (ജോയിന്റ് കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കഴിഞ്ഞ എട്ടു മാസത്തെ റിപ്പോർട്ട് സെക്രട്ടറിയും വരവ്, ചിലവ് കണക്കുകൾ ട്രഷറർ നസീർ കൊണ്ടോട്ടിയും അവതരിപ്പിച്ചു. മുസ്തഫ സഫയർ അധ്യക്ഷത വഹിച്ചു. വെൽഫെയർ കമ്മറ്റി ചെയർമാൻ നഈം ജൂബിലി, മനാഫ് പരപ്പിൽ, മുജീബ് എള്ളുവിള, ഡോ. അബ്ദുൽഖാദർ എന്നിവർ സംസാരിച്ചു. എ.ഇസഡ്. റസാഖ് സ്വാഗതവും നസീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

