Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജനിതകവൈകല്യമുള്ള...

ജനിതകവൈകല്യമുള്ള കുട്ടികളുടെ ക്ഷേമം: സാന്ത്വനക്കൈകളുമായി ലവ്​ഷോർ ജിദ്ദ ചാപ്​റ്റർ

text_fields
bookmark_border
ജനിതകവൈകല്യമുള്ള കുട്ടികളുടെ ക്ഷേമം: സാന്ത്വനക്കൈകളുമായി ലവ്​ഷോർ ജിദ്ദ ചാപ്​റ്റർ
cancel

ജിദ്ദ: ജനിതകവൈകല്യമുള്ള കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക്​ സാന്ത്വനമേകാൻ ലവ്​ഷോർ ജിദ്ദ ചാപ്​റ്റർ കർമരംഗ ത്തിറങ്ങുന്നു. കോഴിക്കോട് ജില്ലയിലെ പന്നിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.എം ഫൗണ്ടേഷ​​െൻറ കീഴിൽ നടക്കുന്ന ലവ്ഷോർ ഇൻസ്​റ്റിറ്റ്യൂട്ടിന്​ പ്രവാസ നാട്ടിൽ നിന്ന്​ പിന്തുണ നൽകാനാണ്​ സാമൂഹിക സന്നദ്ധമേഖലകളിലെ പ്രമുഖരടങ്ങുന്ന പ്രവാസികൂട്ടായ്​മ. ഇതി​​െൻറ ഭാഗമായി ലവ്ഷോർ ജിദ്ദ ചാപ്റ്ററി​​െൻറ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുമായുള്ള മുഖാമുഖവും ഇഫ്​താർ സംഗമവും സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച ജിദ്ദ ശറഫിയ സ്നാക്സ് ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറ്​ മുതലാണ് പരിപാടി. ലവ്ഷോർ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ മ​െൻറലി ചാലഞ്ച് ഇതിനകം അഞ്ചോളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്​. മാനസികവും ബുദ്ധിപരവും ശാരീരികവുമായ അവശതയനുഭവിക്കുന്ന 600ഒാളം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് മൂന്ന് ജില്ലകളിലായാണ്​ സ്​ഥാപനം പ്രവർത്തിക്കുന്നത്​. മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത ഒതായി, കൊണ്ടോട്ടി ബ്ലോക്കിലെ വാഴക്കാട്, വയനാട് ജില്ലയിലെ മേപ്പാടി, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നത്. അടിസ്​ഥാനസൗകര്യവികസനമുൾപെടെ പദ്ധതികൾ യാഥാർഥ്യമാക്കാൻ സുമനസുകളുടെ പിന്തുണ അനിവാര്യമാണെന്ന്​ ചാപ്​റ്റർ ഭാരവാഹികൾ പറഞ്ഞു.


ബുദ്ധി മാന്ദ്യവും ജനിതക വൈകല്യവും കൊണ്ട് വെല്ലുവിളി നേരിടുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം ഭീതിതമാം വണ്ണം വർധിച്ചു വരികയാണ്. ഇത്തരം കുട്ടികളുൾപ്പെടുന്ന കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വിവരാണാതീതമാണ്. അവരുടെ പ്രയാസങ്ങളിൽ സഹായിക്കേണ്ടതും അവർക്ക് പിന്തുണയേകേണ്ടതും പരിഷ്കൃത സമൂഹത്തി​​െൻറ ബാധ്യതയാണ്. ജനിതക വൈകല്യത്തോടെ കുഞ്ഞ് പിറന്നു വീണാൽ മുഴുസമയവും മാതാപിതാക്കൾക്ക് ബാധ്യതയായി തീരുന്ന അവസ്​ഥയാണ്​. തൊഴിലിന് പോവാൻ കഴിയാതെ കുട്ടിയോടൊപ്പം ചെലവിടേണ്ടി വരുന്ന രക്ഷിതാക്കൾക്ക് നിത്യവരുമാനം കണ്ടെത്താനുള്ള തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യമാണ്​. ഇത്തരം കുടുംബങ്ങളുടെ ജീവിത ഭാരം ലഘുകരിക്കാൻ ലവ് ഷോർ നടത്തുന്ന പരിശ്രമങ്ങൾക്കാണ്​ പ്രവാസി ചാപ്​റ്റർ സുമനസ്സുകളുടെ കണ്ണി ചേർക്കുന്നത്​.

ലവ് ഷോറി​​െൻറ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ചാപ്റ്റർ ഭാരവാഹികളായ അബ്​ദുൽ ലത്തീഫ് കളരാന്തിരി 055 362 2357 ഡോ.ഇസ്മായിൽ മരിതേരി 054 115 6656 യുമായോ ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ ലവ് ഷോർ ജിദ്ദ ചാപ്റ്റർ ചെയർമാൻ അബ്്ദുൽ ലത്തീഫ് കളരാന്തിരി, ജന. കൺവീന ഡോ. ഇസ്മായിൽ മരിതേരി, ട്രഷറർ സാക്കിർ ഹുസൈൻ എടവണ്ണ, സെക്രട്ടറിമാരായ മൊയ്തു മൂശേരി, അശ്്റഫ് പാരഗണൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newslove shore jidda chapter
News Summary - love shore jidda chapter-saudi-saudi news
Next Story