Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രണയത്തി​ന്‍റെ...

പ്രണയത്തി​ന്‍റെ നയതന്ത്രം മുറിഞ്ഞു; പ്രതിസന്ധി തീരാൻ സാറയും ഇബ്രാഹിമും അകമഴിഞ്ഞ പ്രാർഥനയിൽ

text_fields
bookmark_border
പ്രണയത്തി​ന്‍റെ നയതന്ത്രം മുറിഞ്ഞു; പ്രതിസന്ധി തീരാൻ സാറയും ഇബ്രാഹിമും അകമഴിഞ്ഞ പ്രാർഥനയിൽ
cancel

ജിദ്ദ: ചെറിയ പെരുന്നാളിന്​ ഇരട്ട സന്തോഷം കാത്തിരിക്കുകയായിരുന്നു ജിദ്ദയിൽ താമസിക്കുന്ന യമനി സുന്ദരി സാറയും ഖത്തറിൽ നിന്നുള്ള പുതുമാരൻ ഇബ്രാഹീമും. ജൂൺ 27ന്​ അവരുടെ കല്യാണം നിശ്​ചയിച്ചതിൽ പിന്നെ ഇരുവരും കിനാവി​​​െൻറ തേരിലാണ്​. അതിരുകളില്ലാത്ത പ്രണയം. ത്വാഇഫി​​​െൻറ തണുത്ത ‘സൈഫിയ’കാലത്ത്​ ആ മലമുകളിലാണ്​ അവരുടെ വിവാഹത്തിന്​ വേദി കണ്ടുവെച്ചത്​. 

 ഇബ്രാഹിമി​​​െൻറ പ്രണയാർദ്രമായ വിശേഷങ്ങളുമായി മാത്രം ബെല്ലടിക്കാറുള്ള അവളുടെ മൊബൈൽഫോൺ കഴിഞ്ഞ തിങ്കളാഴ്​ച പുലരിയിൽ ഒച്ചവെച്ചത്​ ചങ്കുമുറിക്കുന്ന വാർത്തയുമായാണ്​​. ഖത്തറുമായി സൗദി അറേബ്യ നയതന്ത്രബന്ധം വി​​ച്​ഛേദിച്ചതി​​​െൻറ ഞെട്ടിക്കുന്ന വിവരമാണ്​ ഇബ്രാഹിം അവളോട്​ പങ്കു​വെച്ചത്​. നയതന്ത്രം മാത്രമല്ല മുറിച്ചത്​, അതിർത്തികളും കൊട്ടിയടച്ചിരിക്കുന്നു. എല്ലാ ഖത്തറികളും നിശ്​ചിതദിവസത്തിനകം നാടുകടന്നോളണമെന്നും ഉത്തരവുണ്ട്​. സ​ന്തോഷത്തി​​​െൻറ അസുലഭസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്ന വധൂവരൻമാരുടെ ചങ്കിടറിയില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. ഉൾകൊള്ളാനാവാത്ത ആ വാർത്ത കേട്ടതുമുതൽ ഇരുരാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി എങ്ങനെയെങ്കിലും തീരണമേ എന്ന അകമഴിഞ്ഞ പ്രാർഥനയിലാണിരുവരും. 

യമനിയാണെങ്കിലും സാറ ജനിച്ചതും വളർന്നതും സൗദിയിലാണ്​. സൗദി വിട്ട്​ എങ്ങോട്ടും ഇതു വരെ പോയിട്ടില്ലെന്ന്​ അവൾ പറഞ്ഞു. യമനിൽ പൂർവികരെ കാണാൻ പോകണമെന്ന്​ കൊതിക്കുന്നു കുറെ നാളായി. അവിടെ സമാധാനം പുലർന്നിട്ട്​ വേണം ആ സ്വപ്​നം സാക്ഷാത്​കരിക്കാൻ. മകളുടെ വിവാഹം അനിശ്​ചിതത്വത്തിലായതോടെ സങ്കടത്തിലാണ്​ ഉമ്മ ഫാത്തിമ.  വിവാഹവസ്​ത്രങ്ങളും സമ്മാനങ്ങളും വാങ്ങാൻ കടകൾ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു സാറയും കുടുംബവും. കല്യാണത്തിന്​ മുമ്പ്​ മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. ഇൗ മാസം 24^ന്​ സാറയുടെ ജൻമദിനമാണ്​. അതിൽ പ​െങ്കടുക്കാൻ സഹോദരിയെയും കൂട്ടി ഖത്തറിൽ നിന്ന്​ ജിദ്ദയിലേക്ക്​ വരാനിരിക്കുകയായിരുന്നു ഇബ്രാഹിം. 

മധുരമുള്ള ആ യാത്ര കിനാവ്​ മാത്രമാണിന്ന്​. എന്നാലും അവൾക്ക്​ വേണ്ടി പ്രണയവാക്കുകൾ എഴുതിയ കേക്ക്​ സമ്മാനിക്കാൻ ഒരുങ്ങുകയാണ്​ ഇബ്രാഹിം. എങ്ങനെയെങ്കിലും ആ കേക്​ അവളുടെ അടുത്തെത്തിക്കുമത്രെ. ശുഭപ്രതീക്ഷയിൽ തന്നെയാണ്​ സാറയും ഇബ്രാഹിമും. പ്രതിസന്ധി തീരുക തന്നെ ചെയ്യുമെന്ന്​ അവർ ഉറച്ചു വിശ്വസിക്കുന്നു. ‘ഭാവിയിൽ ഞങ്ങൾക്കു പിറക്കുന്ന കുഞ്ഞുങ്ങളോട്​ പറയണം സ്വപ്​നങ്ങൾ പൂവണിയാൻ നേരത്ത്​ ഞങ്ങൾക്ക്​ വന്നുപെട്ട നയതന്ത്ര പ്രതിസന്ധിയെ കുറിച്ചും അതി​​​െൻറ വീർപുമുട്ടലിനെ കുറിച്ചും..... അറബ്​ പത്രവുമായി സംസാരിക്കുന്നതിനിടയിൽ ഇത്​ പറഞ്ഞ്​ 20കാരി സാറ പൊട്ടിച്ചിരിച്ചു. 
 

Show Full Article
TAGS:love diplomacy sarah ebrahim yemeni bride qatar groom Qatar crisis 
News Summary - love diplomacy: yemeni bride sarah and qatar groom ebrahim are waiting for solve qatar crisis
Next Story