വൻ പങ്കാളിത്തത്തോടെ 'ജിദ്ദ ചലിക്കുന്നു'
text_fieldsജിദ്ദ കോർണിഷിൽ സംഘടിപ്പിച്ച ‘ജിദ്ദ ചലിക്കുന്നു’ പരിപാടിയിൽനിന്ന്
ജിദ്ദ: ജിദ്ദ കോർണിഷിൽ സംഘടിപ്പിച്ച 'ജിദ്ദ ചലിക്കുന്നു' പരിപാടിയിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഹെൽത്ത് ആൻഡ് വെൽനസ് പ്രോഗ്രാമിലുള്ളതാണ് ഈ പരിപാടി. നടത്തം, ഓട്ടമത്സരം തുടങ്ങിയവയും ഇതിലുൾപ്പെടും. കായികരംഗത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പരിപാടി ജിദ്ദ ചേംബറിെൻറ പങ്കാളിത്തത്തോടെ ഹെൽത്ത് കെയർ കൗൺസിൽ, ജിദ്ദ ഗവർണറേറ്റ്, കായിക മന്ത്രാലയം, ജിദ്ദ മുനിസിപ്പാലിറ്റി, മസാഫ ക്ലബ് എന്നിവയാണ് സംഘടിപ്പിച്ചത്. കോർണിഷിൽ നടന്ന പരിപാടിയിൽ 3000ത്തിലധികം പേർ പങ്കെടുത്തു. 50ലധികം ടീമുകളും അണിനിരന്നു. കൂടാതെ അൽയമാമ, ഹംദാനിയ, അൽനഖീൽ, റിഹാബ്, പ്രിൻസ് ഫവാസ് എന്നിവിടങ്ങളിൽ നടത്തത്തിനൊരുക്കിയ ട്രാക്കുകളിൽ പരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

