ടെലിഫോൺ തട്ടിപ്പ്: ഒമാനിൽ ബംഗ്ലാദേശ് സ്വദേശിക്ക് 1800 റിയാൽ നഷ്ടമായി
text_fieldsമസ്കത്ത്: വീണ്ടും ടെലിഫോൺ ബാങ്ക് തട്ടിപ്പ്. ബാങ്ക് ജീവനക്കാരൻ എന്ന് പറഞ്ഞ് ബന്ധപ്പെട്ട തട്ടിപ്പുകാ രന് അക്കൗണ്ട് വിവരങ്ങൾ നൽകിയ ബംഗ്ലാദേശ് സ്വദേശിയുടെ 1800 റിയാൽ നഷ്ടമായി.
മസ്കത്തിൽ സ്വകാര്യ സ്ഥാപനത് തിൽ ബിൽഡിങ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് ഹിദായത്തുല്ലയാണ് തട്ടിപ്പിനിരയായത്. സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കിലെ ജീവനക്കാരനാണെന്നും ഡെബിറ്റ് കാർഡിെൻറ പിൻ നമ്പർ മാറ്റണമെന്നും പറഞ്ഞാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടതെന്ന് ഹിദായത്തുല്ല പറഞ്ഞു. പിൻ നമ്പർ മാറ്റുന്നതിന് എന്ന് പറഞ്ഞ് അയച്ച ഒന്നിലധികം എസ്.എം.സുകളിലെ നിർദേശങ്ങളോട് ഹിദായത്തുല്ല പ്രതികരിക്കുകയും ചെയ്തു. ഇതിന് ഒടുവിലാണ് അക്കൗണ്ടിലെ പിൻവലിച്ചതായി കാട്ടി മെസേജ് ലഭിച്ചത്. അക്കൗണ്ടിൽ 4100 റിയാലാണ് ഉണ്ടായിരുന്നത്.
പണം പിൻവലിച്ചതായ മെസേജ് ലഭിച്ചയുടൻ കാൾ സെൻററിൽ ബന്ധപ്പെെട്ടങ്കിലും അതിനകം 1800 റിയാൽ പിൻവലിച്ചിരുന്നു. ടെലിഫോൺ തട്ടിപ്പുകളെ കുറിച്ച ആർ.ഒ.പിയുടെ നിർദേശങ്ങളെ കുറിച്ച് ബോധവാനായിരുന്നെങ്കിലും ജോലി തിരക്കിെൻറ ഫലമായി കുരുക്കിൽ വീഴുകയായിരുന്നെന്ന് ഹിദായത്തുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.