Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിദിനം  1120...

പ്രതിദിനം  1120 വിദേശികൾക്ക്​ ജോലി നഷ്​ടപ്പെടുന്നതായി ‘ഗോസി’

text_fields
bookmark_border
gosi
cancel

ജിദ്ദ: സൗദിയിൽ പ്രതിദിനം ശരാശരി 1120 വിദേശികൾക്ക്​ ജോലി നഷ്​ടപ്പെടുന്നതായി ജനറൽ ഒാർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസി​​െൻറ (ഗോസി) കണക്ക്​. ജനുവരിക്കും സെപ്​റ്റംബറിനുമിടയിൽ 3,02,473 വിദേശികൾക്ക്​ ജോലി നഷ്​ടം സംഭവിച്ചു എന്നാണ്​ കണക്ക്​. അതേ സമയം അഞ്ച്​ ലക്ഷ​േത്താളം സൗദികൾക്കും ഇതേ കാലയളവിൽ ജോലിയില്ലാതായി എന്നും കണക്കുണ്ട്​. ഇതു പ്രകാരം സൗദിയിൽ ​​പ്രതിദിനം  തൊഴിലില്ലാതാവുന്നവരുടെ ശരാശരി കണക്ക്​ മൂവായിരമാണ്​. 

എന്നാൽ സൗദി തൊഴിൽ വിപണിയിൽ വനിതകളുടെ എണ്ണത്തിൽ വർധനവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. ജനറൽ ഒാർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിലവിൽ  82.1 ലക്ഷം വിദേശ തൊഴിലാളികൾക്ക്​ രജിസ്​ട്രേഷനുണ്ട്​. കഴിഞ്ഞ വർഷം അവസാനം 85 ലക്ഷത്തിലധികമായിരുന്നു വിദേശ തൊഴിലാളികളുടെ രജിസ്​ട്രേഷൻ എന്ന്​ അധികൃതരെ ഉദ്ധരിച്ച്​ പ്രാദേശികപത്രം റിപ്പോർട്ട്​ ചെയ്​തു. മലയാളികൾ ഉൾപെടെ ഇന്ത്യക്കാർക്ക്​ വൻതോതിലാണ്​ സൗദിയിൽ അടുത്ത കാലത്തായി  തൊഴിൽ നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്നത്​. സ്വദേശിവത്​കരണമുൾപെടെ വലിയ മാറ്റം രാജ്യത്ത്​ നടക്ക​ുന്നതിനാൽ വരും കാലങ്ങളിൽ ചരിത്രത്തിലില്ലാത്ത വിധത്തിൽ തിരിച്ചുപോക്കിന്​ സാധ്യയുള്ളതായി സൂചനയുണ്ട്​.്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsloss of jobsdaily 1120 labors
News Summary - loss of jobs daily 1120 labors in Saudi
Next Story