ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും ലഹരിയിലേക്ക് നയിക്കുന്നു -ഫോക്കസ്
text_fieldsഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷൻ സംഘടിപ്പിച്ച 'ലഹരി: വർത്തമാനവും വിമോചനവും’ ചർച്ചയിൽ നിന്ന്
റിയാദ്: സ്ഥിരമായ ഏകാന്തതയും സ്വഗൃഹങ്ങളിലെ സുരക്ഷിതത്വമില്ലായ്മയും സ്ഥിരമായ ലഹരി ഉപയോഗത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതായി ഡോ. ഷാനു സി. തോമസ്. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ കാമ്പയിനിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷൻ സംഘടിപ്പിച്ച 'ലഹരി: വർത്തമാനവും വിമോചനവും' ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ വ്യത്യസ്ത ഇനങ്ങളും ഉപയോഗത്തിലെ വർധിച്ച വ്യാപനവും ഞെട്ടിക്കുന്നതാണെന്ന് മാധ്യമപ്രവർത്തകൻ വി.ജെ. നസ്രുദ്ദീൻ അഭിപ്രായപ്പെട്ടു. ഒരുമിച്ചുള്ള പോരാട്ടമാണ് ഏക പ്രതിരോധമെന്ന് യൂത്ത് ഇന്ത്യ പ്രതിനിധി ബാരിഷ് ചെമ്പകശ്ശേരി നിരീക്ഷിച്ചു. എസ്.ഐ.ഐ.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇസ്ലാഹി സെന്റർ സെക്രട്ടറി ഷാജഹാൻ ചളവറ ഉദ്ഘാടനം ചെയ്തു. അബ്ദുൽ വാസിഖ്, റഊഫ് പൈനാട്ട്, സഹ്ൽ ഹാദി, അഫ്സൽ ഉണ്യാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

