Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ലോക കേരളസഭ’യും...

‘ലോക കേരളസഭ’യും വഴിപാടാകുമോ എന്ന്​ ആശങ്ക

text_fields
bookmark_border
‘ലോക കേരളസഭ’യും വഴിപാടാകുമോ എന്ന്​ ആശങ്ക
cancel

റിയാദ്​: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ തിരിച്ചൊഴുക്കി​​​െൻറ ഭീഷണി കനത്തുനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ‘ലോക കേരള സഭ’യെ പ്രവാസികൾ പ്രതീക്ഷയോടെയാണ്​ ഉറ്റുനോക്കുന്നത്​. എന്നാൽ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയുമായി ഉൗർധശ്വാസം വലിക്കുന്ന ഗൾഫ്​ പ്രവാസത്തിന്​ പ്രത്യേക ഉൗന്നൽ നൽകാതെ പൊതുവായ പ്രവാസത്തി​​​െൻറ ചരിത്രവും ഭാവിയും വിശകലനം ചെയ്യുന്ന കേവല അകാദമിക്​ പരിപാടിയായി ‘സഭാ’ സമ്മേളനം മാറുമോ എന്ന​ ആശങ്കയാണിപ്പോൾ. ഇൗ വരുന്ന 12, 13 തീയതികളിൽ തിരുവനന്തപുരത്ത്​ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സഭയുടെ പ്രഥമ സമ്മേളനത്തിന്​ നിശ്ചയിച്ചിരിക്കുന്ന അജണ്ടകളും കരട്​ രേഖയും കേന്ദ്ര സർക്കാർ നടത്തുന്ന പ്രവാസി ഭാരതീയ ദിവസ്​ സ​ംഗമത്തെ പോലൊരു ആണ്ട്​ നേർച്ചയായി മാറു​േമാ എന്ന സംശയമാണ്​ ജനിപ്പിക്കുന്നത്​. 

കേരളത്തില്‍ നിന്നുള്ള പ്രവാസത്തി​​​െൻറ ചരിത്രവും ഭാവിയും, കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇന്ന് എങ്ങനെ, എവിടെയെല്ലാം?, സ്ഥിതി വിവരക്കണക്കുകളുടെ പരിമിതികളും, പരിഹാരമാര്‍ഗങ്ങളും, ഇന്ത്യയുടെ പ്രവാസ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ, നോര്‍ക്ക വകുപ്പി​​​െൻറ പ്രവര്‍ത്തനം, പ്രവാസത്തിലും, പ്രവാസത്തിനു മുമ്പും ശേഷവും പ്രവാസികള്‍ നേരിടുന്ന ചൂഷണം, പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും, അകംകേരളവും പുറംകേരളവും തമ്മിലുള്ള സാംസ്കാരിക വിനിമയത്തി​​​െൻറ- സാധ്യതകളും, മാര്‍ഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുള്ള വിജ്ഞാന നൈപുണ്യ വിനിമയത്തി​​​െൻറ- സാധ്യതകളും മാര്‍ഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുള്ള വിവിധ സാമ്പത്തിക വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും എന്നീ അജണ്ടകളാണ്​ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്​. ഇൗ വിഷയങ്ങളിൽ ചർച്ച നടത്തി അഭിപ്രായ സ്വരൂപണം നടത്തിയിട്ട്​ ഇനി ഏത്​ പ്രവാസത്തെ രക്ഷിക്കാനാണ്​ എന്ന ചോദ്യമാണ്​ ഇന്നോ നാളെയോ മടങ്ങാൻ നിൽക്കുന്ന സൗദിയിലെ പ്രവാസികളിൽ നിന്നുയരുന്നത്​. സഭാരേഖ തന്നെ പറയുന്നത്​ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ്​ സൗദി മലയാളികളെന്നാണ്​.

2014ലെ മൈഗ്രേഷൻ സർവേ പ്രകാരം സൗദിയിലുള്ള മലയാളികളുടെ എണ്ണം 5.22 ലക്ഷമാണ്​. അത്രയും വലിയ വിഭാഗം പൂർണമായും പ്രതിസന്ധിയിലായ ഇൗ ഘട്ടത്തിലും പ്രവാസത്തിൽ പിടിച്ചുനിറുത്താനോ തൊഴിൽ രഹിതരായി തിരിച്ചുവരുന്നവരെ അടിയന്തര പ്രാധാന്യത്തോടെ പുനരധിവസിപ്പിക്കാനോ വേണ്ട മാർഗങ്ങളെ കുറിച്ച​ാലോചിക്കാനുള്ള ഒരു സെഷനെങ്കിലും ഇൗ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പോലും അധികൃതരുടെ ആത്മാർഥത സംശയിക്കപ്പെടില്ലായിരുന്നെന്ന്​ പ്രവാസികൾ അഭിപ്രായപ്പെടുന്നു. എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിട്ടും കേരള സഭ അംഗങ്ങളുടെ കാര്യത്തിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം സൗദിക്ക്​ ലഭിച്ചില്ലെന്ന പരാതിയുണ്ട്​. വെറും എട്ടുപേരെയാണ്​ സൗദിയിൽ നിന്ന്​​ നാമനിർദേശം ചെയ്​തിട്ടുള്ളത്​.

അതാക​െട്ട സി.പി.എമ്മി​​​െൻറയും കോൺഗ്രസി​​​െൻറയും മുസ്​ലിം ലീഗി​​​െൻറയും പോഷക സംഘടന നേതാക്കൾക്കിടയിൽ വീതം വെക്കുകയും ചെയ്​തു. തെരഞ്ഞെടുപ്പിൽ സാധാരണ തൊഴിലാളികൾക്കും സ്​ത്രീകൾക്കും മുന്തിയ പരിഗണന നൽകണം എന്ന സഭയുടെ പ്രഖ്യാപിത നയം പോലും പാലിക്കപ്പെട്ടില്ല. അതുപോലെ സഭയുടെ മുന്നോടിയായി നടന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിലും സൗദി തഴയപ്പെട്ടതോടെ സഭ സമ്മേളനത്തി​​​െൻറയും സ്വഭാവം എന്തായിരിക്കും എന്നും​ വ്യക്​തമായിരിക്കുകയാണ്​. മുഴുവൻ സമയവും ഭാഗികവുമായി പ്രവർത്തിക്കുന്ന 150 ലേറെ മലയാളി മാധ്യമപ്രവർത്തകർ സൗദിയിലുണ്ട്​. എന്നാൽ ഇവരെ ആരെയും മാധ്യമ സംഗത്തിലേക്ക്​ ക്ഷണിച്ചിരുന്നില്ല. ഖത്തറും ഇതേ രീതിയിൽ തഴയപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്​. മലയാളികളുടെ എണ്ണത്തിൽ സൗദിയെക്കാൾ വളരെ താഴെയാണ്​ ഖത്തർ. അതേസമയം വെറും തുച്​ഛമായ മലയാളികളുള്ള അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്​ പാർട്ട്​ ടൈം ജേർണലിസ്​റ്റുകളെ വരെ വിമാന ടിക്കറ്റ് നൽകി സംഗമത്തിനെത്തിച്ചു എന്ന ആക്ഷേപവുമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsloka kerala sabha
News Summary - loka kerala sabha-saudi-gulf news
Next Story