'ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും' കേളി ഓപൺ ഫോറം
text_fieldsകേളി ഓപൺ ഫോറം റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി 'ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും' എന്ന വിഷയത്തിൽ ഓപൺ ഫോറം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം എയർപോർട്ടിലേക്കുള്ള രാജ്യാന്തര സർവിസ് പുനരാരംഭിക്കാൻ ലോക കേരളസഭ അടിയന്തര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി.
പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി വേദി ഒരുക്കിയത് ഇടതുപക്ഷ സർക്കാർ ആയതുകൊണ്ടാണോ ഈ സഭയെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നതെന്നും ലോക കേരളസഭയോട് കേരളത്തിലെ പ്രതിപക്ഷം കാണിക്കുന്ന നിഷേധാത്മക നിലപാട് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ചർച്ചകൾക്ക് ലോക കേരള സഭ അംഗം കെ.പി.എം. സാദിഖ് മറുപടി പറഞ്ഞു. സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതവും ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

