Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാഷിസ​ത്തെ...

ഫാഷിസ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ യു.​ഡി.​ഫിനെ ​വി​ജ​യി​പ്പി​ക്കു​ക

text_fields
bookmark_border
Jeddah UDF Kozhikode District Election Convention
cancel
camera_alt

ജി​ദ്ദ യു.​ഡി.​ഫ് കോ​ഴി​ക്കോ​ട് ജി​ല്ല തെര​ഞ്ഞെ​ടു​പ്പ് ക​ൺ​വെൻ​ഷ​ൻ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ജി​ദ്ദ യു.​ഡി.​ഫ് കോ​ഴി​ക്കോ​ട് ജി​ല്ല പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെൻ​ഷ​ൻ സൗ​ദി നാ​ഷ​നൽ ക​മ്മി​റ്റി കെ.​എം.​സി.​സി ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ നാ​സ​ർ കോ​ഴി​ത്തൊ​ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി ഫാ​ഷിസ്റ്റ് ഗ​വ​ൺ​മെ​ന്റി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റന്തള്ളി ഇ​ന്ത്യ​യു​ടെ നാ​നാ​ത്വ​ത്തി​ലു​ള്ള വൈ​വി​ധ്യം കാ​ത്തുസൂ​ക്ഷി​ക്കാ​നും, കേ​ന്ദ്ര​ത്തി​ലെ​യും കേ​ര​ള​ത്തി​ലെ​യും അ​ഴി​മ​തി​യും ഏ​കാ​ധി​പ​ത്യ​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ജ​നാ​ധി​പ​ത്യ മു​ന്ന​ണിയെ വി​ജ​യി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

സൗ​ദി നാ​ഷ​നൽ കെ.​എം.​സി.​സി സെക്ര​ട്ട​റി നാ​സ​ർ വെ​ളി​യ​ങ്കോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെക്ര​ട്ട​റി വി. ​പി. മു​സ്ത​ഫ, ജി​ദ്ദ ഒ.​ഐ.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ, ജി​ദ്ദ ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെക്ര​ട്ട​റി അ​സ്ഹ​ബ് വ​ർ​ക്ക​ല, ജി​ദ്ദ ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സ​ഹീ​ർ മ​ങ്ങാ​ലി, ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്‌​ഹാ​ഖ്, ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ട്ര​ഷ​റ​ർ ഒ.​പി.​അ​ബ്ദു​ൽ സ​ലാം, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ബ്ദു​ൽ വ​ഹാ​ബ്, റി​യാ​സ് താ​ത്തൊ​ത്ത്, റ​ഹീം കാ​ക്കൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ചാ​ലി​ൽ, എ​റ​ണാം​കു​ളം ജി​ല്ല ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജേ​ക്ക​ബ്, ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ പ​ട​ന്ന, അ​ഷ്‌​റ​ഫ് കു​മ്മാ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കെ.​ സൈ​ത​ല​വി, കോ​യ​മോ​ൻ ഇ​രി​ങ്ങ​ല്ലൂ​ർ, ഖാ​ലി​ദ് പാ​ള​യാ​ട്ട്, ജാ​ബി​ർ കു​റ്റ്യാ​ടി, ശ​രീ​ഫ് പൂ​ലേ​രി, അ​ജ​യ് താ​മ​ര​ശ്ശേ​രി, സ​ജി​ഖാ​ൻ അ​ഷ്‌​റ​ഫ് പാ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സെക്ര​ട്ട​റി ഷ​ബീ​ർ അ​ലി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി പു​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - lok sabha election 2024
Next Story