മതേതര ഇന്ത്യക്ക് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യം- പി.സി.എഫ് ജി.സി.സി മലപ്പുറം ജില്ല കമ്മിറ്റി
text_fieldsജിദ്ദ: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാനുള്ള പി.ഡി.പി തീരുമാനത്തെ പി.സി.എഫ് ജി.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്.മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
ഈ സാഹചര്യങ്ങളില്‍ ഫാഷിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പി.സി.എഫ് ജില്ലാ കൗൺസിൽ വിലയിരുത്തി. കൗൺസിൽ യോഗത്തിൽ സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷത വഹിച്ചു. കെ. ശിഹാബ് വേങ്ങര സ്വാഗതവും റഷീദ് കാരത്തൂർ നന്ദിയും പറഞു. സൈതലവി വൈലത്തൂർ, യൂനുസ് മൂന്നിയൂർ , ജാഫർ മുല്ലപ്പള്ളി, ജലീൽ കടവ്, ഷാഫി കഞ്ഞിപ്പുര, സുൽത്താൻ സക്കീർ പൊന്നാനി, ഷംസു പതിനാറുങ്ങൽ, മുഹമ്മദലി മാണൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
