ലോകകേരള സഭയിൽ തബൂക്കിൽനിന്ന് രണ്ട് മലയാളികൾ
text_fieldsഫൈസൽ നിലമേൽ, ഉണ്ണി മുണ്ടുപറമ്പിൽ
തബൂക്ക്: ലോകകേരള സഭയുടെ നാലാം സമ്മേളനത്തിലേക്ക് തബൂക്കിൽനിന്ന് രണ്ട് സാമൂഹിക പ്രവർത്തകർക്കും ക്ഷണം. സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഫൈസൽ നിലമേൽ, ഉണ്ണി മുണ്ടുപറമ്പിൽ എന്നിവരെയാണ് പരിപാടിയിലേക്ക് തബൂക്കിൽനിന്ന് കേരള സര്ക്കാര് നാമനിർദേശം ചെയ്തത്. തബൂക്കിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘മാസ്’ രക്ഷാധികാരി സമിതിയംഗമാണ് കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശിയായ ഫൈസൽ. തബൂക്കിലെ സി.സി.ഡബ്ല്യൂ.എ അംഗങ്ങളിൽ ഒരാളാണ് മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് സ്വാദേശിയായ ഉണ്ണി. ഈ മാസം 13 മുതൽ 15 വരെ തിരുവനന്തപുരം നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലാണ് ലോക കേരള സഭ സമ്മേളനം ചേരുന്നത്. പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ നാലാം ലോകകേരള സഭയിൽ പങ്കെടുക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

