ലോഗോ പ്രകാശനം
text_fieldsറിയാദ് കേളി കലാസാംസ്കാരിക വേദി ‘സിൽവർ ജൂബിലി
ലോഗോ’ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിെൻറ മുന്നോടിയായി ‘സിൽവർ ജൂബിലി ലോഗോ’ പ്രകാശനം ചെയ്തു.
ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി പുരോഗമന ആശയക്കരായ ചെറുപ്പക്കാരുടെ മുൻകൈയ്യിൽ പ്രവർത്തനം ആരംഭിച്ചതാണ് കേളി കലാസാംസ്കാരിക വേദി.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡൻറ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡൻറുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

