പാലക്കാട് കൂട്ടായ്മ ലോഗോ പ്രകാശനം
text_fieldsറിയാദിൽ പാലക്കാട് പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനം മുഹമ്മദാലി മണ്ണാർക്കാട് നിർവഹിച്ചപ്പോൾ
റിയാദ്: പുതുതായി രൂപവത്കരിച്ച പാലക്കാട് അസോസിയേഷെൻറ പ്രഥമ പൊതുയോഗവും ലോഗോ പ്രകാശനവും നടന്നു. ബത്ഹയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സുരേഷ് ഭീമനാട് അധ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.
സുരേഷ് ഭീമനാട് (പ്രസി), നിയാസ് ചിറക്കൽപടി (സെക്ര), മുഹമ്മദലി മണ്ണാർക്കാട് (ചെയർ), മുസ്തഫ കുന്തിപ്പുഴ (വൈ. ചെയർ), മുജീബ് മലമ്പുഴ (ട്രഷ), കാജാ ഹുസൈൻ മലമ്പുഴ, ശർമി കോങ്ങാട്, കബീർ ഒറ്റപ്പാലം, റസാഖ് മോളൂർ, ഷമീർ വല്ലപ്പുഴ (വൈ. പ്രസി), സീതിക്കോയ തങ്ങൾ, ഷിനു അലക്സാണ്ടർ, ബെന്നി പാലക്കാട്, വീരാൻ വല്ലപ്പുഴ (ജോ. സെക്ര), ജാഫർ കല്ലടിക്കോട് (വെൽഫെയർ കൺ), മൊയ്ദീൻ മണ്ണാർക്കാട്, അബ്ദുൽ ഹക്കീം ആലത്തൂർ (മീഡിയ), ബാദുഷ ഷൊർണൂർ, റിയാസ് കാഞ്ഞിരപ്പുഴ (സ്പോർട്സ്), അസീസ് മണ്ണാർക്കാട് (ആർട്സ്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ലോഗോ മുഹമ്മദലി മണ്ണാർക്കാട് പ്രകാശനം ചെയ്തു. മൊയ്ദീൻ മണ്ണാർക്കാട് ആമുഖപ്രഭാഷണം നിർവഹിച്ചു. ശരീഫ് പാക്കത്ത് സ്വാഗതവും മുജീബ് മലമ്പുഴ നന്ദിയും പറഞ്ഞു.