സ്കൂൾ സ്വദേശിവത്കരണം: രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കണമെന്ന് നിക്ഷേപകര്‍
text_fieldsറിയാദ്: സൗദിയിലെ സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകളിലെ ഓഫീസ് ജോലികളില്‍ രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധിയും ഭാരിച്ച സാമ്പത്തിക നഷ്ടവും വരുത്തിവെക്കുമെന്ന് നിക്ഷേപകര്‍. വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അല്‍ഈസയുടെ സര്‍ക്കുലറിനോട് പ്രതികരിച്ചുകൊണ്ടാണ് സ്വകാര്യ സ്കൂള്‍ മേഖലയില്‍ മുതലിറക്കിയവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുനിന്ന് വിദഗ്ധരെ നിയമിക്കുമ്പോള്‍ അവരുടെ കരാർ കാലാവധിക്ക് മുമ്പ് പിരിച്ചയച്ചാല്‍ കരാര്‍ കാലത്തെ വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാവും. രണ്ട് മാസത്തിനകം കരാര്‍ അവസാനിപ്പിച്ച് ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചയക്കാനാവില്ല. ഇത് സ്വകാര്യ സ്കൂളുകള്‍ക്ക് വന്‍സാമ്പത്തിക ബാധ്യതയും നിയമപരമായ പ്രശ്നങ്ങളും വരുത്തിവെക്കും.
ജിദ്ദ: സ്വകാര്യ സ്കൂളുകളിലെ ഒാഫീസ് ജോലികൾ സ്വദേശിവത്കരിക്കുന്നതോടെ മൂന്ന് മാസത്തിനിടയിൽ 16000 പേർക്ക് ജോലി ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുബാറക് അൽ ഉസൈമി പറഞ്ഞു. അതതു മേഖല വിദ്യാഭ്യാസ കാര്യാലയത്തിന് തീരുമാനം നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പഠനത്തിന് പ്രയാസമുണ്ടാക്കാത്തവിധം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും വക്താവ് പറഞ്ഞു.
ഒാഫീസ് ജോലികളിലും സ്കൂൾ നടത്തിപ്പിലും കഴിവുറ്റവരും യോഗ്യരുമായ ആളുകൾ സ്വദേശികളിലുണ്ട്. സ്വകാര്യ സ്കൂളുകളിലെ സ്വദേശികളായ അധ്യാപകർ യോഗ്യതയും പരിചയവും തെളിയിച്ചവരാണ്. വിദ്യാഭ്യാസ രംഗത്ത് മൂല്യങ്ങൾ മുറുകെ പിടിക്കാൻ ശ്രദ്ധിക്കണം. വ്യത്യസ്ത പരിപാടികളിലൂടെ വിദ്യാർഥികളിൽ ദേശസ്നേഹം ശക്തിപ്പെടുത്തണം. പ്രവർത്തനങ്ങൾ രാജ്യത്തിെൻറ നിർദേശങ്ങൾക്കെതിരാവരുത് തുടങ്ങിയ നിർദേശങ്ങൾ രാജ്യത്തെ സ്വകാര്യ, ഇൻറർനാഷനൽ സ്കൂളുകളോട് ഉൗന്നിപ്പറഞ്ഞിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് സ്വകാര്യ, ഇൻറർനാഷനൽ സ്കൂളിലെ ഒാഫീസ് ജോലികളിൽ സ്വദേശികളെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഇൗസ നിർദേശം നൽകിയത്. അഡ്മിൻ, സൂപർവൈസർ, പ്രിൻസിപ്പൽ, ആക്റ്റിവിറ്റി ടീച്ചേഴ്സ്, കൗൺസലിങ്ങ് സ്റ്റാഫ് തുടങ്ങിയ ജോലികളിലാണ് സ്വദേശികളെ നിയമിക്കുക. തീരുമാനം രാജ്യത്തെ മുഴുവൻ സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകൾക്കും ബാധകമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ പുതുതായി ബിരുദമെടുത്ത് പുറത്തിറങ്ങിയ സ്വദേശികളെ പ്രിന്‍സിപ്പല്‍ പോലുള്ള തസ്തികയില്‍ നിയമിക്കുന്നതും പ്രായോഗികമല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ദീര്‍ഘകാല പരിചയവുമുള്ളവരെയാണ് ഇത്തരം തസ്തികയില്‍ നിയമിക്കാറുള്ളത്. അതേസമയം അധ്യാപക തസ്തികയില്‍ സ്വദേശികളെ നിയമിക്കുന്നത് സാമ്പത്തികമായി ലാഭകരമായിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. റിക്രൂട്ടിങ്, ടിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിദേശി അധ്യാപകര്‍ക്ക് ആവശ്യമായ നിരവധി ചെലവുകള്‍ സ്വദേശികളെ നിയമിക്കുന്നതിലൂടെ ലാഭിക്കാനാവുമെന്നും തൊഴില്‍ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
