എട്ടുതൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം
text_fieldsറിയാദ്: സൗദിയില്‍ എട്ടുതൊഴിലുകളിൽ കൂടി സമ്പൂർണ സ്വദേശിവത്കരണം ഏർപ്പെടുത്തി. ജനുവരി അവസാനം പ്രഖ്യാപിച്ച 12 തൊഴിലുകള്‍ക്ക് പുറമെയാണ് എട്ട് രംഗത്ത് കൂടി സ്വദേശിവത്കരണം നടപ്പാക്കാന്‍ വകുപ്പുമന്ത്രി അനുമതി നല്‍കിയത്. ഡൈന, വിഞ്ച് ട്രക്ക് ജോലികൾ, ഇൻഷുറൻസ്, പോസ്റ്റൽ രംഗങ്ങളാണ് ഇതിൽ പ്രധാനം.
ഡൈന, വിഞ്ച് ട്രക്കുകളിലെ ജോലികളിൽ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നിലവിൽ വരിക.
ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് എന്നിവയിൽ ജൂണ്‍ 15നും. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്റ്റ് 29ന് നടപ്പാക്കും. ഷോപ്പിങ് മാളുകളിലെ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തിയതി സെപ്റ്റംബർ 11 ആണ്.ഞായറാഴ്ച പ്രാബല്യത്തിൽ വന്ന റെൻറ് എ കാർ മേഖലയിലെ സ്വദേശിവത്കരണത്തെ തുടർന്നുള്ള പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയം അസീര്‍ ശാഖ മേധാവി ഹുസൈന് അല്‍ മിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് വകുപ്പു മന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദഹേം പറഞ്ഞു.
വാഹന വില്പന കേന്ദ്രം, െറഡിമെയ്ഡ് കട, വീട്ടുപകരണ കട, പാത്രക്കട, ഇലക്ട്രോണിക് ഉപകരണ കട, വാച്ച് കട, കണ്ണട കട, മെഡിക്കല്‍ ഉപകരണ കട, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കട, സ്പെയര്‍പാര്‍ട്സ് കട, കാര്‍പറ്റ് കട, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന് ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
