സ്വദേശിവത്​കരിച്ച തൊഴിലിൽ വിദേശി ഭർത്താവിന്​ അനുമതിയില്ല

09:30 AM
13/01/2018

ജിദ്ദ: സ്വദേശികൾക്ക്​ മാത്രമാക്കിയ ജോലികളിൽ സ്വദേശി സ്​ത്രീയുടെ വിദേശിയായ ഭർത്താവിനെ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന്​ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്​താവ്​ ഖാലിദ്​ അബാ ഖൈൽ. ട്വിറ്ററിലാണ്​ അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്​. 
സ്വദേശിയുടെ വിദേശി ഭർത്താവിനെ സ്വദേശികളല്ലാത്തവർക്ക്​ നിശ്ചയിച്ച ജോലികളിൽ നിതാഖാത്ത്​ പദ്ധതി അനുപാതത്തിൽ ഒന്നായി മാത്രമേ പരിഗണിക്കുവെന്നും അദ്ദേഹം പറഞ്ഞു.

മാനവ വിഭവശേഷി ഒാഫീസ്​ മേധാവി, പേഴ്​സനൽ മാനേജർ, വർക്ക്​ മാനേജർ, പേ​ഴ്​സണൽ റിലേഷൻസ്​ മാനേജർ, പേഴ്​സണൽ സ്​പെഷലിറ്റ്​, ​പേഴ്​സണൽ റൈറ്റർ, റി​ക്രൂട്ട്​മ​െൻറ്​ റൈറ്റർ,  ​സ്വകാര്യ സെക്യൂരിറ്റി ഗാർഡ്​, ഹോട്ടൽ റിസപ്​ഷനിറ്റ്​, കസ്​റ്റംസ്​ ക്ലിയറൻസ്​ ഏജൻറ്​, താക്കോൽ പകർപ്പെടുക്കൽ, റിപ്പയറിങ്​ ജോലി, ഗവൺമ​െൻറ്​ റിലേഷൻ ഒാഫീസർ, ലേഡീസ്​ ഒൺലി കടകളിലെ ജോലി, ജ്വല്ലറി, മൊബൈൽ ഷോപ്പ്​ ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കിയിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

COMMENTS