Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎട്ട് മാസത്തിനുള്ളിൽ...

എട്ട് മാസത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്ന്​ റിപ്പോർട്ട്​ 

text_fields
bookmark_border
എട്ട് മാസത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്ന്​ റിപ്പോർട്ട്​ 
cancel

ദമ്മാം: എട്ട് മാസത്തിനുള്ളിൽ ഒന്നര  ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്ന്​ സൗദി ജനറല്‍ സ്​റ്റാറ്റിസ്​റ്റിക്​സ്​  വിഭാഗം റിപ്പോർട്ട്​. നിലവില്‍ രാജ്യത്ത് വിദേശികള്‍ ജനസംഖയിലെ 37 ശതമാനമാണ്. ഇത് 2018 അവസാനത്തോടെ 32 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ പറയു​ന്നു.സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതോടെയാണ്​ ഇൗ മാറ്റം എന്നാണ് വിദഗ്ധര്‍  കരുതുന്നത്. സ്വദേശിവതകരണം നടപ്പിലാവുന്നതോടെ വന്‍ തോതില്‍ വിദേശികളുടെ ജോലി  നഷ്​ടപ്പെട്ട്​ തിരിച്ചു പോക്ക്​ ശക്​തമാവും. ​

സൗദി അറേബ്യയിൽ നിന്ന്​ പ്രവാസികള്‍ നാട്ടിലേക്ക്​ അയക്കുന്ന തുകയുടെ തോത്  എട്ട്​  ശതമാനം കുറഞ്ഞതായാണ്​ പുതിയ കണക്ക്​.അടുത്ത മാസങ്ങളില്‍ വിദേശത്തേക്ക്​ അയക്കുന്ന തുകയില്‍ കൂടുതല്‍ ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.വിദേശികൾ അയക്കുന്ന പണത്തിൽ 12 ബില്യണ്‍ സൗദി റിയാലി​​െൻറ കുറവാണ് സെപ്റ്റംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിദേശികള്‍ അയച്ചത് 89 ബില്യണ്‍ റിയാലായിരിന്നു.  ഇത്  2017^ല്‍ 77 ബില്യണായി കുറഞ്ഞു.ഇതോടെ ഒരു വ്യക്തി  പ്രതിമാസം നാട്ടിലേക്കയക്കുന്ന തുകയുടെ ശരാശരി തോത് 900 റിയാലിൽ നിന്ന്​  760 ആയി കുറഞ്ഞു. സൗദി ജനറല്‍ സ്​റ്റാറ്റിസ്​റ്റിക്​സ്​ വിഭാഗം പുറത്തുവിട്ട കണക്കാണിത്​.  2017 ഡിസംബറില്‍ വിദേശത്തേക്ക്​ അയക്കുന്ന തുകയില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട്​ സൂചപ്പിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newslocalization
News Summary - localization-saudi-gulf news
Next Story